ട്രെയിനിൽ യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും ആയിരക്കണക്കിന് ട്രെയിനുകളാണ് രാജ്യത്തിനകത്ത് ഓടുന്നത്. ലക്ഷക്കണക്കിന് ഗുണഭോക്താക്കളും ഇതിനുണ്ട്. എന്നാല്‍ പലര്‍ക്കും അറിയാത്ത ചില റെയില്‍വേ നിയമങ്ങള്‍ ഉണ്ട്. ട്രെയിന്‍ താമസിച്ചെത്തുന്നു എന്നത് പതിവായി കേള്‍ക്കുന്ന പരാതിയാണ്. നിങ്ങള്‍ സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്ന ട്രെയിന്‍ മൂന്ന് മണിക്കൂറോ അതില്‍ കൂടുതലോ താമസിച്ചാല്‍ നിങ്ങള്‍ക്ക് ടിക്കറ്റിന് ചിലവായ പണം റീഫണ്ട് ചെയ്യാനുള്ള അവകാശമുണ്ട്. നിങ്ങള്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ ഇതിനായി അപേക്ഷിക്കാം. മറ്റൊന്ന് രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണി വരെ ട്രെയിനില്‍ ടിക്കറ്റ് എക്‌സാമിനര്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല എന്നതാണ്. ഈ സമയങ്ങളില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്താല്‍ സ്വസ്ഥമായി വിശ്രമിക്കാന്‍ കഴിയും. ഈ സമയത്ത് ടിക്കറ്റ് പരിശോധനയ്ക്ക് വിധേയനാകേണ്ടതില്ല. അതേസമയം രാത്രി 10 മണിക്ക് ശേഷം ട്രെയിനില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെയ്ക്കുകയോ മറ്റോ ചെയ്ത് നിങ്ങള്‍ക്ക് ആരെങ്കിലും ശല്യം ഉണ്ടാക്കിയാലും നിങ്ങള്‍ക്ക് പരാതിപ്പെടാം. രാത്രി 10 മണിക്ക് ശേഷം ഉയര്‍ന്ന ശബ്ദങ്ങള്‍ ട്രെയിനില്‍ നിരോധിച്ചിട്ടുണ്ട്.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.