ഫേസ്ബുക്കിലെ പരസ്യം കണ്ട് മസാജ് ചെയ്യാനെത്തി; പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങള്‍.

ദുബൈ: ദുബൈയില്‍ മസാജ് സേവനത്തിനെത്തിയ പ്രവാസിയെ ആക്രമിച്ച് പണം തട്ടിയെടുത്തു. വ്യാജ മസാജ് സേവനത്തിന്റെ പേരില്‍ പ്രവാസിയെ ആക്രമിച്ച് 50,000 ദിര്‍ഹം തട്ടിയെടുത്ത സംഘത്തിനെതിരെ കുറ്റം ചുമത്തി. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റിലാണ് സംഭവം. മസാജ് സേവനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജില്‍ ഒരു യുവതിയുടെ ചിത്രമുള്‍പ്പെട്ട പരസ്യം കണ്ടിട്ടാണ് 42കാരനായ ജോര്‍ദ്ദാന്‍ സ്വദേശി ഇവരുമായി ബന്ധപ്പെടുന്നത്. വാട്സാപ്പില്‍ ചാറ്റ് ചെയ്തപ്പോള്‍ ഇവര്‍ മസാജ് സേവനത്തിനായി എത്തേണ്ട സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്രവാസിക്ക് അയച്ചുനല്‍കി. ഇതനുസരിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോള്‍ കണ്ടത് മറ്റൊരു സ്ത്രീയെയാണ്. പരസ്യത്തില്‍ കണ്ട യുവതിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇവര്‍ മറുപടി നല്‍കിയില്ല. ഇതിനിടെ പെട്ടെന്ന് ആറ് പുരുഷന്‍മാര്‍ സ്ഥലത്തേക്ക് എത്തുകയും ഇവര്‍ തന്റെ വായ ടവല്‍ ഉപയോഗിച്ച് മൂടുകയും ചെയ്തതെന്ന് ജോര്‍ദ്ദാന്‍ സ്വദേശി പറഞ്ഞതായി ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് പ്രവാസിയുടെ മൊബൈല്‍ ഫോണും വാലറ്റും സംഘം തട്ടിയെടുത്തു. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് തന്റെ അക്കൗണ്ടില്‍ നിന്ന് 50,000 ദിര്‍ഹം പിന്‍വലിച്ചെന്നും പ്രവാസി പറഞ്ഞു. ഫോണില്‍ നിന്ന് യുവതിയുമായുള്ള ചാറ്റ് ഡിലീറ്റ് ചെയ്ത ശേഷം സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് ശേഷം പ്രവാസി റെഫ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. നിരീക്ഷണ ക്യാമറ പരിശോധിച്ച പൊലീസ് സംഘത്തെ തിരിച്ചറിഞ്ഞു. സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പ്രവാസിയെ അപ്പാര്‍ട്ട്‌മെന്റില്‍ വിളിച്ച് വരുത്തിയെന്നും മറ്റ് മൂന്നുപേരുമായി ചേര്‍ന്ന് പണം കവര്‍ന്നതായും ഇവര്‍ സമ്മതിച്ചു. സംഘാംഗങ്ങളെ പ്രവാസി തിരിച്ചറിഞ്ഞെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്ന് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ട സംഘത്തിനെതിരെ കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍, പൂട്ടിയിടല്‍ എന്നിങ്ങനെ വിവിധ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് ഡിസംബര്‍ 15നാണ്. അതുവരെ അറസ്റ്റിലായവര്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും.

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു.

തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ ​ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു. വിയ്യൂർ ജയിലിനു സമീപത്തു നിന്നു തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽ

100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി; രക്ഷിക്കാൻ ഇറങ്ങിയ സഹോദരൻ കുടുങ്ങി

തിരുവനന്തപുരം: കുടുംബ പ്രശ്നങ്ങളെ തുടർന്നു 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. പുല്ലുവിള കരിച്ചൽ കല്ലുവിള ശരദാ സദനത്തിൽ അർച്ചനേന്ദ്ര (26)

വിദ്യാർഥി കൺസെഷൻ ഇനി ഓൺലൈനിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്ക് പുറമെ ഇനി സ്വകാര്യ ബസുകളിലും വിദ്യാർഥികൾക്കുള്ള യാത്രാസൗജന്യം ഓൺലൈൻ വഴി ലഭ്യമാകും. മോട്ടോർവാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പ് വഴിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ഇതോടെ കൺസെഷനുമായി ബന്ധപ്പെട്ട്

ജില്ലാ പോലീസ് കായികമേള: ബാഡ്മിന്റൻ സിംഗിൾസിൽ മാനന്തവാടി സബ് ഡിവിഷനും ഡബിൾസിൽ സ്പെഷ്യൽ യൂണിറ്റും ചാമ്പ്യന്മാർ

ബത്തേരി: വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി നടന്ന ഷട്ടിൽ ബാഡ്മിൻറൺ മത്സരങ്ങളിൽ സിംഗിൾസ് മത്സരത്തിൽ മാനന്തവാടി സബ്ഡിവിഷനിലെ വി. കെ റാഷിദ്‌ ഒന്നാം സ്ഥാനവും, കെ എം ജിൽസ് രണ്ടാം സ്ഥാനവും നേടി.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.