റോഡില്‍ ലെയിൻ ട്രാഫിക് തെറ്റിച്ച് വാഹനം ഓടിക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഇത് മൂലമുള്ള അപകടങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി കെ.ബി ഗണേഷ്കുമാർ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. റോഡിലെ വര കടന്നുള്ള വാഹനമോടിക്കല്‍ തടയുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളില്‍ ഡാഷ്ബോർഡ് ക്യാമറകള്‍ സ്ഥാപിക്കും. ഇതിനായി ഗതാഗത കമീഷണർ നിർദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ, ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ആശയവും ഗതാഗത കമീഷണർ മുന്നോട്ടുവെച്ചിട്ടുണ്ട്. ക്യാമറ ഇല്ലെന്ന് കരുതി നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനാണിത്. വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുന്ന രീതിക്കപ്പുറം ഓടുന്ന വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ തല്‍സമയം പിടികൂടുന്നതാണ് പുതിയ എൻഫോഴ്സ്മെന്‍റ് നയമെന്നും മോട്ടോർ വാഹനവകുപ്പ് പറഞ്ഞു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






