ബന്ധങ്ങളെ തകര്‍ക്കുന്ന സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷൻ

സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ അവഗണിച്ച്‌ ഫോൺ ഉപയോഗിക്കുന്നതിനെയാണ് ഫാബിംഗ് എന്ന് പറയുന്നത്. ഇത് സ്മാർട്ട് ഫോണ്‍ അഡിക്ഷനാണ്. ഇന്നത്തെകാലത്ത് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം ചെയ്യുന്ന കാര്യം തന്നെ സ്മാര്‍ട്ട്‌ഫോണ്‍ പരിശോധിക്കുക എന്നതാണ്. സ്മാര്‍ട്ട് ഫോണിനോടുള്ള അടുപ്പം കൂടിവരുന്ന ഇക്കാലത്ത് ഫാബിംഗ് വലിയൊരു പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ബന്ധങ്ങളെ തകർക്കാനും പങ്കാളികള്‍ തമ്മിലുള്ള വൈകാരിക അടുപ്പം കുറയാനും ഫാബിംഗ് കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ദാമ്പത്യ ജീവിതത്തില്‍ പങ്കാളികള്‍ തമ്മിലുള്ള വൈകാരിക അടുപ്പം ഫാബിംഗ് കാരണം കുറയുന്നത് ബന്ധം തന്നെ തകരാൻ കാരണമാകുന്നു. ഫാബിംഗ് നിങ്ങളുടെ ശീലത്തില്‍ കടന്നുവന്നിട്ടുണ്ടെങ്കില്‍. നിങ്ങളെ ബന്ധത്തിന്റെ മറുതലക്കല്‍ നില്‍ക്കുന്നയാളെ തഴയുകായണ്. അവർ നിങ്ങളോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ ഫോണില്‍ നിന്ന് കണ്ണെടുക്കുന്നില്ലെങ്കില്‍ ഈ അവഗണന മറ്റെയാളുടെ മാനസികനിലയെയാണ് ബാധിക്കുന്നത്.

ബന്ധത്തെ സ്മാർട്ട് ഫോണ്‍ തകർക്കാതെ എങ്ങനെ സംരക്ഷിക്കാം

പങ്കാളിയോട് ഒന്നിച്ചിരുന്ന് സംസാരിക്കാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സമയം കണ്ടെത്താന്‍ ശ്രമിക്കുക.

മറ്റൊരാള്‍ സംസാരിക്കുമ്പോള്‍ നല്ലൊരു കേള്‍വിക്കാരനാകാൻ ശ്രമിക്കുക. മറുപടികള്‍ നല്‍കാനും ശ്രമിക്കണം

ഫോണ്‍ ഉപയോഗത്തിന് ഇത്ര സമയം എന്ന പരിധി നിശ്ചയിക്കണം.

ആഴമുള്ള സംഭാഷണങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിക്കുക. ഇത് വൈകാരിക അടുപ്പം ദൃഢമാക്കാന്‍ സാധിക്കും.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.