ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ മീഡിയേഷന്‍ സെല്ലില്‍ മീഡിയേറ്റര്‍മാരായി എംപാനല്‍ ചെയ്യുന്നതിന് നിര്‍ദിഷ്ട യോഗ്യതയുള്ളവരില്‍നിന്ന് എഴുതി തയാറാക്കിയ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ, തപാലിലോ, cdrfwayanad@gmail.com ലോ ലഭിക്കണം. അപേക്ഷകള്‍ പരിശോധിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് മുമ്പാകെ നല്‍കും. പരമാവധി 10 മീഡിയേറ്റര്‍മാര്‍ ഉള്‍പ്പെടുന്ന പാനലിന്റെ കാലാവധി അഞ്ച് വര്‍ഷമാണെന്ന് .ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചു.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്
ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ







