തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ വാട്‌സാപ്പിലെ ഈ സെറ്റിംഗ് ഓണ്‍ ആക്കൂ

വാട്‌സാപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച്‌ ജാഗ്രതാ നിർദേശവുമായി പോലീസ്. ഒരാളുടെ വാട്‌സാപ്പ് ഹാക്ക് ചെയ്യുകയും ഇതിലെ എല്ലാം കോണ്‍ടാക്റ്റുകള്‍ക്ക് മെസേജ് അയച്ച്‌ ഹാക്ക് ചെയ്യുന്നതാണ് ഇതിന്റെ രീതി. വാട്‌സാപ്പിലേക്ക് ഒരു ആറക്ക നമ്പർ വന്നിട്ടുണ്ടാകും. അത് ഒന്ന് പറഞ്ഞ് തരുമോ എന്ന് പറഞ്ഞാണ് ഹാക്കിംഗിന്റെ ആദ്യപടി. അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരില്‍ ആകും അഭ്യർത്ഥന എന്നതിനാല്‍ പലരും ഇതിനു തയ്യാറാകുന്നു . നമ്പർ പറഞ്ഞ് കൊടുക്കുന്നതിലൂടെ നിങ്ങളുടെ വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെടുന്നു. വാട്‌സാപ്പ് മുഖേന പങ്കുവയ്ക്കപ്പെടുന്ന പേഴ്‌സണല്‍ മെസേജുകളിലേക്കും, ചിത്രങ്ങള്‍, വീഡിയോ എന്നിവയിലേക്ക് എല്ലാം തട്ടിപ്പുകാർക്ക് ആക്‌സസ് ലഭിക്കുന്നതാണ് . തട്ടിപ്പ് തിരിച്ചറിഞ്ഞ് ഇര തന്റെ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്തു എന്ന് മുന്നറിയിപ്പ് മെസ്സേജ് ഗ്രൂപ്പുകളിലും പരിചയക്കാർക്കും ഷെയർ ചെയ്താലും ഈ മെസ്സേജ് തട്ടിപ്പുകാർ തന്നെ ഡിലീറ്റ് ചെയ്യുന്നു. പരിചയക്കാർ ആയാലും അപരിചിതരില്‍ നിന്നും ഉള്‍പ്പെടെ ഒടിപി നമ്പറുകള്‍ പറഞ്ഞുകൊടുക്കണമെന്ന് ആവശ്യവുമായി വരുന്ന മെസ്സേജുകള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കരുത് എന്ന് പോലീസ് നിർദേശിക്കുന്നു. കൂടാതെ വാട്‌സാപ്പിലെ ടൂ സ്റ്റെപ് വെരിഫിക്കേഷൻ ആക്റ്റീവ് ആക്കി വെയ്ക്കണമെന്നും പോലീസ് നിർദേശിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.