ഓപ്പറേഷൻ ഫേക്ക് വെഹിക്കിള്‍ പരിശോധനയുമായി എംവിഡി. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നവരെയും എ.ഐ ക്യാമറയില്‍ പതിയാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ച് വാഹനം ഓടിച്ചവർക്കെതിരെയുമാണ് നടപടിയെടുക്കുന്നത്. ഇങ്ങനെ നിയമലംഘനം നടത്തുന്നവരിൽ നിന്ന് പിഴയിനത്തില്‍ ലക്ഷങ്ങളാണ് ഇതിനോടകം ഈടാക്കിയത്. കൂടാതെ, ഗുരുതരമായി നിയമലംഘനം നടത്തിയ ഡ്രൈവർമാരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്തു. പരിശോധനയില്‍ മറ്റു സംസ്ഥാനങ്ങളുടെ രജിസ്‌ട്രേഷനിലുള്ള ബൈക്കുകളിൽ വ്യാജ കേരള രജിസ്‌ട്രേഷൻ നമ്പർ പതിച്ച നിരവധി വാഹനങ്ങൽ കണ്ടെത്തുകയും വാഹനം ഓടിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയും ചെയ്തു. തുടർന്നും വ്യാപക പരിശോധന ശക്തിപ്പെടുത്തുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഉദ്യോഗസ്ഥർ അറിയിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ