പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ പുതിയ നിബന്ധന

പാസ്‌പോര്‍ട്ടില്‍ ജീവിത പങ്കാളിയുടെ പേര് ചേര്‍ക്കുന്നതിന് പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍. പുതിയ പാസ്‌പോര്‍ട്ട് എടുക്കുമ്പോഴും നിലവിലുള്ള പാസ്‌പോര്‍ട്ടില്‍ പേരുകള്‍ മാറ്റുമ്പോഴും ഇത് പാലിക്കണം. സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റോ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഫോട്ടോകള്‍ പതിച്ച സത്യവാങ്മൂലമോ ഇനി മുതല്‍ നല്‍കണം. ജീവിത പങ്കാളിയുടെ പേര് പാസ്‌പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതിയില്‍ നിന്നുള്ള വിവാഹ മോചന സര്‍ട്ടിഫിക്കറ്റോ നീക്കം ചെയ്യുന്നയാളുടെ മരണ സര്‍ട്ടിഫിക്കറ്റോ ആവശ്യമാണ്.

പങ്കാളിയുടെ പേര് മാറ്റാന്‍

പാസ്‌പോര്‍ട്ടില്‍ ജീവിത പങ്കാളിയുടെ പേര് മാറ്റാന്‍ ഇനി മുതല്‍ പുനര്‍ വിവാഹം നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് അപേക്ഷക്കൊപ്പം ചേര്‍ക്കണം. പുതിയ പങ്കാളിക്കൊപ്പമുള്ള ഫോട്ടോ ചേര്‍ത്തുള്ള സത്യവാങ്മൂലം വേണം. സ്ത്രീകളുടെ പാസ്‌പോര്‍ട്ടില്‍ പിതാവിന്റെ പേരോ കുടുംബ പേരോ മാറ്റി ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനും വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച സത്യവാങ്മൂലമോ ആവശ്യമാണ്.

രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി

പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ

സംസ്ഥാനത്ത് 2365 കോടി വകയിരുത്തി കേര പദ്ധതി നടപ്പാക്കും: മന്ത്രി പി. പ്രസാദ്

കാലാവസ്ഥാനുസൃതവും സുസ്ഥിരവുമയ കൃഷി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് മികച്ച വിപണി, ന്യായമായ വില ഉറപ്പാക്കാൻ സർക്കാർ 2365 കോടി രൂപ വകയിരുത്തി കേര പദ്ധതി നടപ്പാക്കുമെന്ന് കാർഷിക വികസന–കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്. അമ്പലവയൽ

കാക്കവയൽ സുധിക്കവലയിൽ വാഹനാപകടം

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്‌റ്റിലും മറ്റൊരു വാഹനത്തിലും ഇടിച്ചാണ് അപകടം. കോഴിക്കോട് സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല Facebook Twitter WhatsApp

പുൽപ്പള്ളിയിൽ ഗതാഗത നിയന്ത്രണം

പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ നാളെ വൈകീട്ട് 4 മണി മുതൽ 5 മണി വരെ ഗതാഗത നിയന്ത്രണം. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന

രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകുമോയെന്ന ചോദ്യത്തിന് മുരളീധരന്‍റെ മറുപടി; ‘അദ്ദേഹം ഇപ്പോൾ കോണ്‍ഗ്രസ് എംഎൽഎ അല്ല, പിന്നെയെന്തിന് ചർച്ച?’

പാർട്ടിയിൽ ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് അനാവശ്യ ചർച്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ കോണ്‍ഗ്രസ് എംഎൽഎ അല്ല. പിന്നെ എന്തിനാണ് അദ്ദേഹത്തിന്‍റെ വിഷയം ചർച്ച

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ദുരന്തബാധിതര്‍ക്കുളള മുസ്‌ലിം ലീഗിന്റെ പുനരധിവാസ വീടുകള്‍ ഫെബ്രുവരി 28-ന് കൈമാറും

മലപ്പുറം: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുളള മുസ്‌ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയിലുളള വീടുകള്‍ ഫെബ്രുവരി 28-ന് കൈമാറും. 50 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുക. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് ദുരന്തബാധിതര്‍ക്കായുളള ലീഗിന്റെ 105 വീടുകളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.