കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്ജനുവരിയില്‍ ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടുന്ന ആറുമാസത്തെ കോഴ്‌സിലേക്ക് 30 പേര്‍ക്കാണ് പ്രവേശനം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലണ് പ്രവേശനം. 34,500 രൂപയാണ് കോഴ്‌സ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് ലഭിക്കും. അപേക്ഷാഫീസ് 300 രൂപ. പട്ടികജാതി,പട്ടികവര്‍ഗ്ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് 150 രൂപ. ജി-പേ/ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. പ്ലസ്ടു യോഗ്യതയുള്ളവര്‍ www.keralamediaacademy.org ല്‍ ഡിസംബര്‍ 15 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍:0484 2422275, 9447607073.

കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു.
കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ







