ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ? എട്ടിന്റെ പണികിട്ടും; പ്ലേ സ്റ്റോറിലെ 15 ആപ്പുകൾ അപകടകരമെന്ന് കണ്ടെത്തൽ

പ്ലേസ്റ്റോറിൽ ലഭ്യമായ 15 ലോൺ ആപ്പുകൾ അപകടകരമെന്ന് റിപ്പോർട്ട്. McAfee നടത്തിയ പരിശോധനയിലാണ് ലോൺ ആപ്പുകളായി ഗുരുതര മാൽവെയറുകൾ ഗുഗിൾ പ്ലേസ്റ്റോറിൽ ഉള്ളതായി കണ്ടെത്തിയത്. 8 മില്ല്യൺ ആളുകളാണ് ഇതിനോടകം ആപ്പുകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത്.

ആളുകളിൽ നിന്ന് ഏറ്റവും സെൻസിറ്റീവ് ആയ വിവരങ്ങൾ ചോർത്തുന്നതിനാണ് ആപ്പുകൾ ഉപയോഗിക്കുന്നത്. സോഷ്യൽ എഞ്ചിനീയറിംഗ് ചൂഷണം ചെയ്യുന്ന ഇത്തരം ആപ്പുകൾ ഇതിനോടകം ലോകവ്യാപകമായി 8 മില്ല്യൺ ആളുകൾ ഡൗൺലോഡ് ചെയ്തതായും McAfee കണ്ടെത്തി.

പ്ലേ സ്റ്റോറിലുള്ള ആപ്പുകൾ ആയതിനാൽ തന്നെ വിശ്വാസയോഗ്യമാണെന്ന് കരുതിയാണ് പലരും ഡൗൺലോഡ് ചെയ്യുന്നത്. വേഗത്തിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പകൾ വാഗ്ദാനം ചെയ്താണ് ഈ ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ആപ്പിൽ സൈൻ അപ്പ് ചെയ്യുന്നതിലൂടെ, ഉപഭോക്താക്കൾ അവരുടെ സേവന നിബന്ധനകൾ അംഗീകരിക്കുകയും സ്വകാര്യതാ പ്രസ്താവന അംഗീകരിക്കുകയും ചെയ്യുകയും ഇതിലൂടെ മൊബൈലിലെ സ്വകാര്യ വിവരങ്ങൾ ചോർത്തുമെന്നുമാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഫോണുകളിൽ എത്രയും പെട്ടന്ന് Play Protect ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമായി ഗുഗിൾ നൽകുന്ന നിർദ്ദേശം. വിവിധ രാജ്യങ്ങൾക്കായി വ്യത്യസ്ത ആപ്പുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ ഒടിപിയിലൂടെയാണ് തങ്ങൾ ടാർഗറ്റ് ചെയ്തിരിക്കുന്ന സ്ഥലത്തെ ആളുകൾ തന്നെയാണ് ആപ്പ് ഡൗൺലോഡ് ചെയ്തതെന്ന് തട്ടിപ്പു സംഘം സ്ഥിരീകരിക്കുന്നത്. പിന്നീട് ഉപഭോക്താക്കളുടെ ഐഡി കാർഡുകൾ, തൊഴിൽ വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് ഡാറ്റ എന്നിവ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ നൽകാൻ ഇരകളോട് ആവശ്യപ്പെടുന്നു. ഇവകൂടാതെ ഫോണുകളിലെ കോൺടാക്റ്റുകൾ, സന്ദേശങ്ങൾ, കോൾ ലോഗുകൾ, ലൊക്കേഷൻ, ക്യാമറ ആക്സസ് എന്നിവയുൾപ്പെടെയുള്ള ഡാറ്റകൾ ആപ്പിലൂടെ തട്ടിപ്പ് സംഘം സ്വീകരിക്കും.

സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനു പുറമേ, ഈ ആപ്പുകൾക്ക് എല്ലാ SMS സന്ദേശങ്ങളും, GPS, നെറ്റ്വർക്ക് ലൊക്കേഷൻ, ഉപകരണ വിശദാംശങ്ങൾ, OS ഡാറ്റ, സെൻസർ ആക്റ്റിവിറ്റി എന്നിവയും ഫോണുകളിൽ നിന്ന് ഇല്ലാതാക്കാനും സാധിക്കും. ഇവകൂടാതെ പണം വായ്പ നൽകുന്ന ചില ആപ്പുകൾ കൂടിയ പലിശനിരക്ക് ഈടാക്കുകയും ഉപഭോക്താക്കളെ ബ്ലാക്ക് മെയിലിന് വിധേയരാക്കുകയും ചെയ്യുന്നതായും McAfee പറയുന്നു. നേരത്തെ 2023 ഡിസംബറിൽ 12 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഒരു ഡസനിലധികം സ്‌പൈലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് പിൻവലിച്ചിരുന്നു.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പെരുവക, കുരിശിങ്കല്‍,പുലിക്കാട്, കരിന്തിരിക്കടവ്, മുത്തപ്പന്‍മടപ്പുര പ്രദേശങ്ങളില്‍ നാളെ(ജനുവരി 9) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍

ഡ്രൈവര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്

ഹിന്ദി അധ്യാപക നിയമനം

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ബയോഡാറ്റയുമായി ജനുവരി 12 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.