കാവുംമന്ദം: കടയിൽ കയറി വ്യാപാരിയെ മർദ്ദിച്ച സംഭവത്തിൽ കർശന
നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംമന്ദം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കാപ്പ കുറ്റവാളിയും പ്രദേശ ത്ത് സ്ഥിരം പ്രശ്നക്കാരനുമായ കുരിശ് ഷിജു എന്ന കാരനിരപ്പിൽ ഷിജു വാണ് ആപ്പിൾ മൊബൈൽസ് ഉടമ അബ്ദുൾ ഗഫൂർ.പി. എന്നയാളെ കട യിൽ കയറി മർദ്ദിക്കുകയും കംബ്യൂട്ടറും മൊബൈൽ ഫോണുകളും, സ്പീക്കറുകളും അടക്കം നശിപ്പിക്കുകയും ചെയ്‌തതെന്ന് വ്യാപാരികൾ പറഞ്ഞു.സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം