കൽപ്പറ്റ: ഇടതു സർക്കാർ കഴിഞ്ഞ എട്ടര വർഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക, എയ്ഡഡ് സ്കൂൾ അധ്യാപകരെ ദിവസക്കൂലിക്കാരാക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, പ്രീ പ്രൈമറി ജീവനക്കാർക്ക് സേവന വേതന വ്യവസ്ഥകൾ നടപ്പാക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശിഖ അനുവദിക്കുക, ഖാദർ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയുക, മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട് ഡി.ഡി.ഇ.ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻറ് പി.എസ്.ഗിരീഷ് കുമാർ, സംസ്ഥാന നിർവാഹക സമതി അംഗങ്ങളായ ബിജു മാത്യം, ടി.എൻ .സജിൻ, ജില്ലാ സെക്രട്ടറി ടി.എം.അനൂപ്, ട്രഷറർ എം.അശോകൻ,എൻ.ജി.ഒ .എ ജില്ലാ പ്രസിഡൻ്റ് കെ.ടി.ഷാജി, എം.പ്രദീപ്കുമാർ, ജോസ് മാത്യു, എം.ടി.ബിജു, ജോൺസൺ ഡിസിൽവ, കെ.ജി.ബിജു, കെ.സത്യജിത്ത്, എം.ഒ.ചെറിയാൻ, പി.വിനോദ്കുമാർ, പി.മുരളീദാസ് , കെ.ജാഫർ, ടി.ജെറോബി,നിമാ റാണി, കെ.രാമചന്ദ്രൻ, ടോമി മാത്യു,ജിജോ കുര്യാക്കോസ്, എം.ശ്രീജേഷ്, സി.കെ.സേതു, അക്ബർ അലി എന്നിവർ പ്രസംഗിച്ചു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്