മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില് ജില്ലാ എന്.ആര്എം. കോ-ഓര്ഡിനേറ്റര്, ബ്ലോക്ക് ലൈവ്ലിഹൂഡ് എക്്സ്പേര്ട്ട് തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എന്.ആര്.എം കോ-ഓര്ഡിനേറ്റര് തസ്തികയിലേക്ക് സിവില്/അഗ്രികള്ച്ചര് എന്ജിനീയറിങില് ബിരുദവും, ഗ്രാമീണ അടിസ്ഥാന വികസന/ പ്രകൃതി വിഭവ പരിപാലന മേഖലയില് അഞ്ച് വര്ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ലെവ്ലിഹുഡ് എക്സ്പേര്ട്ട് തസ്തികയിലേക്ക് അഗ്രികള്ച്ചറല് ഇക്കണോമിക്സ്/ ഹോര്ട്ടികള്ച്ചര്/ അഗ്രോ -ഫോറസ്ട്രി/അഗ്രോണമി/ഫോറസ്ട്രി എന്നിവയില് ബിരുദാനന്തര ബിരുദവും ഉപജീവനോപാധികളുമായി ബന്ധപ്പെട്ട മേഖലയിലെ രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്ത്ഥികള് ഡിസംബര് 21 ന് രാവിലെ 10.30 ന് അസല് സര്ട്ടിഫിക്കറ്റുകളുമായി കളക്ടറേറ്റിലെ എം.ജി.എന്.ആര്.ഇ.ജി ജില്ലാ ഓഫീസില് കൂടിക്കാഴ്ചക്ക് എത്തണം.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ