എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ നടക്കുന്ന ക്രിസ്തുമസ് കാര്‍ണിവലുമായി ബന്ധപ്പെട്ട് ശബ്ദം- വെളിച്ച സംവിധാനം ഒരുക്കുന്നതിന് തയ്യാറായ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 17 ന് വൈകിട്ട് അഞ്ചിനകം എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 9778783522.
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ക്രിസ്തുമസ് കാര്‍ണിവലിന്റെ ഭാഗമായി ഗാനമേള, മിമിക്സ് പരേഡ്, ഡി.ജെ പാര്‍ട്ടി, നാടകം തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കുന്ന സംഘങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ഗോത്ര സംഘങ്ങള്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഡിസംബര്‍ 16 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.