സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ ഒഴിവ്. താത്പര്യമുള്ളവര്‍ക്ക് സ്‌കില്‍ ട്രെയിനര്‍, സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 20 നകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസില്‍ അപേക്ഷ നല്‍കണം. യോഗ്യത, അപേക്ഷ ഫോറം സംബന്ധിച്ച് വിവരങ്ങള്‍ https://ssakerala.in ല്‍ ലഭിക്കും. ഫോണ്‍ – 04936 203338

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







