യൂത്ത്‌ കോണ്‍ഗ്രസ് ലോംഗ് മാര്‍ച്ച് നടത്തി

കല്‍പ്പറ്റ:ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നത് വരെ യൂത്ത്‌കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എ. ഉരുള്‍ ദുരന്തബാധിതരെ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ മേപ്പാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് നടത്തിയ ലോംഗ് മാര്‍ച്ചിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ താണ്ഡവത്തില്‍ എല്ലാം തകര്‍ന്നില്ലാതായവരുടെ പുനരധിവാസത്തിന് വേണ്ടിയാണ് ഈ മാര്‍ച്ച്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അവരെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വാടകവീടുകളില്‍ കഴിയുന്നവര്‍ക്ക് വീട് വെച്ച് കൊടുക്കാന്‍ തയ്യാറാകാത്ത, വാടക നല്‍കാത്ത, അവരുടെ മറ്റ് കാര്യങ്ങള്‍ നോക്കാത്ത സര്‍ക്കാരിനെതിരെയാണ് ഈ പ്രതിഷേധം. ദുരന്തബാധിതരോടുള്ള അവഗണനക്കെതിരെ സമരം ചെയ്യുമ്പോള്‍ പൊലീസുകാര്‍ക്ക് കൈതരിക്കുന്നത് എന്തി നാണെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയനിര്‍ദേശത്തിന്റെ പേരിലാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത്. അന്നത്തെ പ്രതിഷേധം പ്രധാനമന്ത്രിക്ക് എതിരായി കൂടിയായിരുന്നു. പ്രധാനമന്ത്രി വന്നതിനെ കക്ഷിരാഷ്ട്രീയഭേദമെന്യെ എല്ലാവരും ഒരുപോലെ സ്വാഗതം ചെയ്തതാണ്. ഒരു സമാശ്വാസ പാക്കേജ് ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ പ്രധാനമന്ത്രി കറങ്ങിയതിന്റെ പണം വരെ നമ്മുടെ ഖജനാവില്‍ നിന്നും നഷ്ടമായതല്ലാതെ ഒരു ചില്ലികാശ് തരാന്‍ കേന്ദ്രം തയ്യാറായില്ല. പിണറായി വിജയന്റെ ബോസായതിനാല്‍ മോദിക്കെതിരെ സമരം നടത്താന്‍ ഡി വൈ എഫ് ഐക്ക് സാധിക്കില്ല. എന്നാല്‍ എത്ര തല്ലിയൊതുക്കാന്‍ ശ്രമിച്ചാലും ദുരന്തബാധിതരുടെ അവകാശങ്ങള്‍ക്കായി യൂത്ത്‌കോണ്‍ഗ്രസ് നിരന്തരമായി പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു. ദുരന്തബാധിതരുടെ പുനരവധിവാസത്തിന്റെ ഭാഗമായി 30 വീടുകള്‍ നല്‍കാനുള്ള നടപടികളുമായി യൂത്ത്‌കോണ്‍ഗ്രസ് മുന്നോട്ടുപോകുകയാണ്. എന്നാല്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ സമാപനയോഗം ഉദ്ഘാടനം ചെയ്തു. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, സംസ്ഥാനഭാരവാഹികളായ ജോമോന്‍ ജോസ്, ഒ ജെ ജെനീഷ്, കെ പി സി സി മെമ്പര്‍മാരായ കെ ഇ വിനയന്‍, പി പി ആലി, സംഷാദ് മരയ്ക്കാര്‍, ജില്ലാ, നിയോജകമണ്ഡലം, മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. യൂത്ത്‌കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ലോംഗ് മാര്‍ച്ചിനായി മേപ്പാടിയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, പി പി ആലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പുനരധിവാസം വേഗത്തിലാക്കുക, ലയങ്ങളില്‍ താമസിക്കുന്നവരെയും പുനരധിവാസത്തില്‍ ഉള്‍പ്പെടുത്തുക, ഗുരുതര പരുക്കേറ്റവരുടെ തുടര്‍ ചികിത്സാ സഹായം അടിയന്തരമായി നല്‍കുക, അടിയന്തരസഹായം മുഴുവന്‍ കുടുംബങ്ങള്‍ക്കും നല്‍കുക, കെട്ടിടങ്ങള്‍ നഷ്ടപ്പെട്ട ഉടമകള്‍കള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കുക, ദുരന്തബാധിതരുടെ വീട്ടുവാടക കാലതാമസം കൂടാതെ നല്‍കുക, ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം തുടരുക, നിര്‍ത്തിവെച്ച ഭക്ഷ്യക്കിറ്റ് വിതരണം പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു യൂത്ത്‌കോണ്‍ഗ്രസ് ലോംഗ് മാര്‍ച്ച്.

ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാത്ത ഒരു കിടിലൻ രാജ്യം; പക്ഷെ അവിടെ ചെന്ന് ചൂളമടിച്ചാൽ ചിലപ്പോ ‘പണി കിട്ടും’

ഇന്ത്യക്കാര്‍ക്കിടയടില്‍ പ്രചാരം നേടിവരുന്ന പുതിയ ട്രാവല്‍ ഡെസ്റ്റിനേഷനാണ് കസാഖിസ്ഥാന്‍. ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ലാത്തതിനാല്‍ തന്നെ ഇപ്പോള്‍ കസാഖിസ്ഥാനിലേക്കുള്ള യാത്രക്കാരുടെ എണ്ണവും ഏറെ വര്‍ധിക്കുന്നുണ്ട്. ആ നാടിന്റെ പ്രകൃതിഭംഗിയും പുരാതന കെട്ടിടങ്ങളും ചരിത്രമുറങ്ങുന്ന സ്മാരകങ്ങളും വ്യത്യസ്തമായ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 4 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്

ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികൾ, വ്യായാമങ്ങൾ ചെയ്യാതിരിക്കുക , സമ്മർദ്ദം തുടങ്ങിയവയാണ് ഹൃദ്രോഗം ഉണ്ടാക്കാൻ കാരണമാകുന്നത്. പലതരം ഔഷധ ഗുണങ്ങൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ നമ്മുടെ അടുക്കളയിൽ ഉണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ സുഗന്ധവ്യഞ്ജനങ്ങൾ

2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് വേണ്ട; കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി 11 കുട്ടികള്‍ മരിച്ചതിനെ തുടർന്ന് ചെറിയ കുട്ടികളില്‍ ചുമ സിറപ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസസ് (ഡിജിഎച്ച്‌എസ്) മുന്നറിയിപ്പ് നല്‍കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ രണ്ടാഴ്ചക്കിടെ ഒമ്ബത് കുട്ടികള്‍

മദ്യപിച്ച് ജോലിക്കെത്തുന്നവർക്കെതിരെ കർശന നടപടിയുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം:കെ.എസ്.ഇ.ബി ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നുവെന്ന വ്യാപക പരാതികളെ തുടർന്ന് കർശന നടപടികളുമായി വിജിലൻസ് വിഭാഗം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ എട്ട് ജീവനക്കാർ മദ്യപിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചതായി

‘ഈ ചുമ മരുന്ന് വേണ്ട’; കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പ് വിൽക്കരുത്, നിർദേശം നൽകി ഡ്ര​ഗ് കൺട്രോളർ, കേരളത്തിൽ വ്യാപക പരിശോധന

മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയ കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിൽ നിരോധിച്ചു. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ​ഗ്ലൈക്കോൾ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും നടപടി. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്ആർ

പടിഞ്ഞാറത്തറ കാപ്പിക്കളത്ത്‌ വാഹനാപകടം ഒരാൾ മരണപ്പെട്ടു

പടിഞ്ഞാറത്തറ ഡാം പരിസരത്ത് കാപ്പിക്കാളത്ത്‌ വാഹനാപകടം ഒരാൾ മരണപ്പെട്ടു. പടിഞ്ഞാറത്തറ നായിമൂല സ്വദേശി സഞ്ജിത്ത്(32) ആണ് മരണപ്പെട്ടത്. സഞ്ജിത്ത് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.രാത്രി ഒരു മണിയോടെ യായിരുന്നു അപകടം. മൃതദേഹം മാനന്തവാടി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.