മാനന്തവാടി: മാനന്തവാടി കൊയിലേരി പുഴയിൽ ചെക്ക് ഡാമിന് സമീപം
കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ ഹൗസ് സുബൈർ 36 ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനായി പോയപ്പോഴാണ് സംഭവമെന്നാണു് വിവരം. പുഴയിൽ കാണാതായ സുബൈറിനെ പിന്നീട് തിരച്ചിലിൽ കണ്ടെത്തി ഉടനെ മാനന്തവാടി മെഡിക്കൽ കോളേജിലെ ത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







