ബാണാസുര സാഗർ പദ്ധതിയുടെ ഭാഗമായി കാപ്പുക്കുന്ന് ജല വിതരണ കനാൽ നിർമ്മാണവുമായി ബന്ധപ്പെട്ട്
പടിഞ്ഞാറത്തറ -പന്തിപ്പൊയിൽ റോഡിൽ തെങ്ങുംമുണ്ട ഭാഗത്ത് പൊതുമരാമത്ത് റോഡ് കട്ട് ചെയ്യുന്നതിനാൽ ഡിസംബർ 16 മുതൽ 31 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ സുരക്ഷിതമായി പോവണമെന്ന് അധികൃതർ അറിയിച്ചു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ