ശ്രേയസ് നെല്ലിമാളം യൂണിറ്റിലെ ദർശന, മഹിമ,ചൈതന്യ,ശ്രുതി സ്വാശ്രയ സംഘങ്ങളുടെ ഏരിയ മീറ്റിംഗും, വാർഷികവും, കുടുംബസംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബീന ദേവസ്യ അധ്യക്ഷത വഹിച്ചു. സംഘങ്ങളുടെ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മുതിർന്ന അംഗമായ ശാരദാമ്മയെ ഷാൾ അണിയിച്ച് ആദരിച്ചു.ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ച് ആശംസകൾ പങ്കുവെച്ചു. സി ഡി ഒ സെലീന സാബു, ജിഷ സുരേഷ് മിനി,ഷൈല എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളോടെ സമാപിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







