കുപ്പാടിത്തറ: നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും, കലാ കായിക രംഗങ്ങളിലൂടെയും പ്രഗത്ഭരായ കുപ്പാടിത്തറയിലെ യംഗ് സ്ട്രൈക്കേഴ് അണിയിച്ചൊരുക്കിയ കുപ്പാടിത്തറ പ്രീമിയര്‍ ലീഗ് സീസണ് 2 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ യുണൈറ്റഡ് പാണ്ടങ്കോട് ചാമ്പ്യന്മാരായി. 2024 ഡിസംബര്‍ 14, 15 തിയ്യതികളിലായി പടിഞ്ഞാറത്തറ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റില്‍ ചലഞ്ചേഴ്സ് ചെന്നലോടിനെ പരാചയപ്പെടുത്തിയാണ് യുണൈറ്റഡ് പാണ്ടങ്കോട് ചാമ്പ്യന്മാരായത്. ഫൈനല്‍ മത്സരത്തില്‍ ജിബിന്‍ ജോര്‍ജ്ജ് കളിയിലെ താരമായി. ടൂര്‍ണ്ണമെന്റിലെ ഏറ്റവും വിലപ്പെട്ട കളിക്കാരനായി യുണൈറ്റഡ് പാണ്ടങ്കോടിന്റെ അഭി ഗ്ലെയ്സിനെ തെരെഞ്ഞെടുത്തു. റോക്കേഴ്സ് കുപ്പാടിയുടെ അഖില്‍ ചക്കുവിനെ ടൂര്‍ണ്ണമെന്റിലെ മികച്ച ബാറ്റ്സ്മാനായും, റോയല്‍ ക്ലബ്ബിലെ ബിനു എം.കെ മികച്ച ബോളറായും, അരുണ്‍ എമ്മിനെ മികച്ച ഫീല്‍ഡറായും തെരെഞ്ഞെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂര്‍ണ്ണമെന്റില്‍ പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







