മാനന്തവാടി: മാനന്തവാടി ടൗണിൽ നിന്നും പി.എ ബനാന എന്ന സ്ഥാപനത്തിൽ കഞ്ചാവ് കൊണ്ടുവച്ചതുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയും കടയടുമ യുടെ പിതാവുമായ അബൂബക്കർ പിടിയിലായി. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാ നത്തിൽ സെപ്തംബർ ആറിനാണ് മാനന്തവാടി-മൈസൂർ റോഡിലെ പി.എ ബനാന എന്ന സ്ഥാപനത്തിൽ നിന്ന് 2.095 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
മകനോടുള്ള വൈരാഗ്യം കാരണം മകനെ കഞ്ചാവ് കേസിൽ കുടുക്കാൻ വേണ്ടി പ്രതിയായ അബൂബക്കർ കർണ്ണാടകത്തിൽ നിന്നും എത്തിച്ച കഞ്ചാവ് കടയുടമയും മകനുമായ നൗഫൽ പള്ളിയിൽ നിസ്‌കാരത്തിനു പോയ സമയം നോക്കി കൂട്ടുപ്രതികളായ തട്ടിപ്പ് ഓത എന്ന് വിളിക്കുന്ന ഔത,ജിൻസ് വർഗ്ഗീസ് എന്നിവരുടെ സഹായത്തോടെ കടയിൽ ഒളിപ്പിക്കുകയായിരുന്നു. സംഭവ ദിവ സത്തിനു ശേഷം കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.കൽപ്പറ്റ എൻഡിപിഎസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ