തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കാന്‍ ശുപാർശ ചെയ്തു

തിരുവനന്തപുരം:
രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സന്തോഷവാർത്ത. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGS) കീഴില്‍ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ വേതനം വർധിപ്പിക്കാന്‍ പാർലമെൻ്ററി പാനല്‍ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തു. പല സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനമാണ് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ശുപാർശ. തൊഴിലാളികള്‍ക്ക് നല്‍കുന്ന തുക അപര്യാപ്തമാണെന്നും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് അനുസൃതമല്ലെന്ന നിരീക്ഷണവും ഗ്രാമ വികസനത്തിനും പഞ്ചായത്തീ രാജിനുമുള്ള പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നിരീക്ഷിച്ചു. ഈ വർഷം ആദ്യം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തൊഴിലുറപ്പ് പദ്ധതിയുടെ കുറഞ്ഞ നിരക്ക് 234-ലും കൂടിയ നിരക്ക് 374 രൂപയുമാണ്. ഹരിയാനയിലും സിക്കിമിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലുമാണ് ഏറ്റവും ഉയർന്ന കൂലി നിരക്ക്. ഇവിടങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനമായി 374 രൂപ ലഭിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയില്‍ രാജ്യത്ത് ഏറ്റവും കുറച്ച്‌ വേതനം ലഭിക്കുന്നത് അരുണാചല്‍ പ്രദേശിലാണ്. 234 രൂപ മാത്രമാണ് ഇവിടങ്ങളിലെ കൂലി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും കുറഞ്ഞ കൂലി (പ്രതിദിനം 237 രൂപ) മാത്രമാണ് ലഭിക്കുന്നത്. കേരളത്തില്‍ ഒരു ദിവസത്തെ തൊഴിലിന് 346 രൂപയാണ് കൂലി. പല സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള പ്രധാന കാരണം വളരെ കുറഞ്ഞ വേതനമാണെന്നും കോണ്‍ഗ്രസ് എംപി സപ്തഗിരി ശങ്കർ ഉലകയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി കമ്മിറ്റി വിലയിരുത്തുന്നു. തൊഴിലുറപ്പ് പദ്ദതിയുടെ കീഴില്‍ ജോലികള്‍ ഏറ്റെടുക്കുന്നത് മറ്റ് ഉപജീവനമാർഗ്ഗമോ തൊഴില്‍ സാധ്യതയോ ഇല്ലാത്ത നിരവധി പാവപ്പെട്ട ഗ്രാമീണ ജനങ്ങളാണ്. അത് അവരുടെ അവസാന ആശ്രയമാണ്. ചെറിയ കൂലിയും പേയ്‌മെൻ്റ് വൈകുന്നതും അവരെ നിരുത്സാഹപ്പെടുത്തുകയും മെച്ചപ്പെട്ട പ്രതിഫലം നല്‍കുന്ന മേഖലകളില്‍ കുടിയേറാനും ജോലി തേടാനും പ്രേരിപ്പിക്കുന്നു. വേതനം വർധിപ്പിക്കാൻ ഗ്രാമവികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടുകൊണ്ട് കമ്മിറ്റി പറഞ്ഞു. വേതന വർധനവ് പ്രാബല്യത്തില്‍ വന്നാല്‍ കൂടിയ നിരക്ക് 400 ആയേക്കുമെന്നും സൂചനയുണ്ട്. കേരളത്തിലെ കൂലി 350-ഉം കടന്നേക്കും. ഗ്രാമപ്രദേശങ്ങളില് ഓരോ കുടുംബത്തിനും സാമ്പത്തിക വർഷം പരമാവധി 100 ദിവസം തൊഴില്‍ ഉറപ്പ് നൽകുന്ന പദ്ധതിക്ക് കീഴിലായി 13.02 കോടി പേർ തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്.

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

ബഷീർ അനുസ്മരണം നടത്തി.

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മുൻ അധ്യാപിക മേരി ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ പതിപ്പ് നേർവഴി എഫ്.സി.സി. കോൺവെന്റ് മദർ സുപ്പീരിയർ സി.ബെറ്റ്സി പ്രകാശനം ചെയ്തു.

റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും:റാഫ്

ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു.

കർണാടകയിൽ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു.

പിണങ്ങോട്: കർണാടകയിലെ ഉണ്ടായ വാഹനാപകടത്തിൽ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഗുണ്ടൽപേട്ട് ബേഗൂരിൽ വെച്ചാ യിരുന്നു സംഭവം. റഫാത്ത് ഓടിച്ച ബൈക്ക്

കോഴിമുട്ട, പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്ത് പരിധികളിലെ അങ്കണവാടികളിലേക്ക് കോഴിമുട്ട, പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 18 ഉച്ചയ്ക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *