മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളിലായി മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞവരെ കണ്ടെത്തി പിഴ ഈടാക്കി. പത്തൊമ്പതാം വാര്‍ഡ് കൂട്ടമുണ്ട് സബ്സ്റ്റേഷന് പരിസരത്ത് മാലിന്യം നിക്ഷേപിച്ച വൈത്തിരി താലൂക്കിലെ സ്ഥാപനത്തിനെതിരെ 5000 രൂപ പിഴ ഈടാക്കി. സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതിനും പൊതു സ്ഥലത്തും വഴിയരികിലും മാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞവരെയും കണ്ടെത്തി പിഴ ചുമത്തി. മലിനജലം ഓടകളിലൂടെ ജലാശയത്തിലേക്ക് ഒഴുക്കി വിട്ടതിന് 10000 രൂപ പിഴ ചുമത്തി മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുക ഈടാക്കുകയും ചെയ്തു. പഞ്ചായത്ത് പരിധിയില്‍ മാലിന്യ പരിശോധന ശക്തമാക്കി കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി
പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ







