കുപ്പാടിത്തറ: കുപ്പാടിത്തറ എസ് എ എൽ പി സ്കൂളിൽ അറബിക് ഡേയും ക്രിസ്തുമസ് ആഘോഷവും നടത്തി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ മെജോഷ് പി.ജെ കുട്ടികൾക്ക് ക്രിസ്തുമസ് സന്ദേശം നൽകി.അറബിക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മുഹ്സിന ടീച്ചർ സംസാരിച്ചു. പരിപാടിയിൽ PTA പ്രസിഡന്റ് വിനീഷ് കുമാർ,മമ്മൂട്ടി ചക്കര തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ നടത്തി.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







