ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കം കുറിച്ചു.

വടുവൻചാൽ : നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ജിഎച്ച്എസ്എസ് വടുവഞ്ചാലിന്റെ നേതൃത്വത്തിൽ ജി.എൽ.പി.എസ് കല്ലിക്കണിയിൽ നടന്നു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
സുസ്ഥിര വികസനത്തിനായി എൻഎസ്എസ് യുവത എന്ന ആശയത്തെ അധിഷ്ഠിതമാക്കിയാണ് ഈ വർഷത്തെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി സുകൃത കേരളം എന്ന പേരിൽ ക്യാമ്പിന്റെ പരിസരത്തെ ഒരു ഗവൺമെൻറ് സ്ഥാപനം ശുചിയാക്കുകയും മോഡി പിടിപ്പിക്കുകയും ചെയ്യും,കൂട്ടുകൂടി നാടുകാക്കാം എന്ന പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും,സ്നേഹസന്ദർശനം പദ്ധതിയുടെ ഭാഗമായി വയോജനങ്ങളെ വീടുകളിൽ സന്ദർശിക്കുകയും അവരുമായി സ്നേഹസംഭാഷണം നടത്തുകയും ചെയ്യും, സത്യമേവ ജയതേ പരിപാടിയുടെ ഭാഗമായി മാധ്യമ വാർത്തകളുടെ നിജസ്ഥിതി പരിശോധിച്ചറിയാനുള്ള ബോധവൽക്കരണം സംഘടിപ്പിക്കും.

ജിഎച്ച്എസ്എസ്. വടുവഞ്ചാൽ പ്രിൻസിപ്പൽ മനോജ് കെ വി പ്രസ്തുത യോഗത്തിൽ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീതാ വിജയൻ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുഭാഷ് വി പി ക്യാമ്പ് വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എൻ ശശീന്ദ്രൻ എൻഎസ്എസ് അവാർഡ് ജേതാക്കളെ അനുമോദിച്ചു. വാർഡ് മെമ്പർ അജിത ചന്ദ്രൻ , ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവി. എം. കെ , എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെ എസ് ,ക്ലസ്റ്റർ കൺവീനർ വിശ്വേഷ് വി.ജി,പി.ടി.എ പ്രസിഡൻ്റ് സുരേഷ്കുമാർ എ,യു ബാലൻ, .ടി.ആർ. നാരായണൻകുട്ടി ,ഷീജോ കെ. ജെ, ബിബിത സി , റിനി വർക്കി, സന്ധ്യ കെ.ആർ, സക്കീർ ഹുസൈൻ വാലിയാട്ട്, ബിജോയ് വേണുഗോപാൽ, മുഹമ്മദ് ഫിനാസ് , എന്നിവർ ആശംസകൾ അറിയിച്ചു. വോളൻ്റിയർ ദിയ വി യോഗത്തിൽ നന്ദി അറിയിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.