ലക്ഷങ്ങള്‍ വാരുന്ന ഇന്ത്യൻ യൂട്യൂബേഴ്സിന് പണിവരുന്നു

ഇന്ത്യയില്‍ സ്മാർട്ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതോടെ യൂട്യൂബിനും കോളടിച്ചിരുന്നു. കാരണം യൂട്യൂബ് കണ്ടന്റുകള്‍ കാണുന്നവരുടെ എണ്ണം കുതിച്ചുയർന്നു. ഇപ്പോള്‍ ക്ലാസുകള്‍ പോലും യൂട്യൂബിലൂടെ കാണുന്നവർ ഏറെയാണ്. വിജ്ഞാന പ്രദമായ വിവരങ്ങളും വിനോദം പകരുന്ന കണ്ടന്റുകളും യൂട്യൂബില്‍ അ‌നവധിയുണ്ട്. ആളുകളുടെ യൂട്യൂബ് കാഴ്ച വർധിച്ചതോടെ നിരവധി ബ്ലോഗർമാരും ഉടലെടുത്തു. യൂട്യൂബ് വീഡിയോകളിലൂടെ ഇന്ന് മാസം ലക്ഷക്കണക്കിന് രൂപ വരുമാനം നേടുന്ന സാധാരണക്കാർ ഏറെയാണ്. ഏതൊരു സാധാരണക്കാരനും അ‌നായാസം ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാനും ആളുകളെ ആകർഷിച്ച്‌ കാഴ്ചക്കാരാക്കി മാറ്റാനുമുള്ള അ‌വസരം വിശാലമായി തുറന്നുകിടക്കുന്നു. ഈ അ‌വസരം പ്രയോജനപ്പെടുത്തി യൂട്യൂബ് വ്ലോഗർമാരായ നിരവധി മലയാളികള്‍ ഉണ്ട്. മലയാളികള്‍ മാത്രമല്ല, ഇന്ത്യയിലെമ്പാടും നിരവധി പേർ ഇപ്പോള്‍ യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ആളുകളെ ആകർഷിക്കുക എന്നതാണ് യൂട്യൂബ് ചാനലുകളുടെ ലക്ഷ്യം. അ‌തിനായി അ‌വർ തലക്കെട്ടിലും തമ്പ് നെയിലിലും പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കാറുണ്ട്. ആ നടിയോട് യുവനടൻ ചെയ്തത് കണ്ടാല്‍ ഞെട്ടും, ‘സ്കൂള്‍ വിട്ട് വന്ന പെണ്‍കുട്ടി ചെയ്തതുകണ്ട് ഞെട്ടി വീട്ടുകാർ’ എന്നിങ്ങനെ പല വിധത്തില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അ‌വരില്‍ ആകാംക്ഷ ജനിപ്പിക്കുകയും ചെയ്യുന്ന തലക്കെട്ടുകളും തമ്പ് നെയിലുകളും നല്‍കിയാണ് പലപ്പോഴും പല യൂട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സും ആളുകളെ ആകർഷിക്കുന്നത്. യാഥാർഥ്യത്തിന് നിരക്കാത്ത ഇത്തരം തലക്കെട്ടുകളും തമ്പ് നെയിലുകളും നല്‍കുന്ന പ്രവണത ഇന്ത്യൻ യൂട്യൂബർമാരിലാണ് കൂടുതലും കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍, തലക്കെട്ടിലോ തമ്പ് നെയിലിലോ “ക്ലിക്ക്ബെയ്റ്റ്” ഉപയോഗിച്ച്‌ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്ന ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റേഴ്സിന് എതിരെ കർശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് യൂട്യൂബ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പ്രഖ്യാപിച്ചു. അതിശയം ജനിപ്പിക്കുന്ന വിധത്തിലുള്ള ക്ലിക്ക് ബെയ്റ്റുള്ള ഉള്ളടക്കം കാഴ്ചക്കാരെ കബളിപ്പിക്കുകയോ നിരാശരാക്കുകയോ അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യും, പ്രത്യേകിച്ചും പ്രധാനപ്പെട്ടതോ അ‌ത്യാവശ്യമോ ആയ വിവരങ്ങള്‍ തേടി യൂട്യൂബില്‍ വരുന്ന ആളുകളെ എന്ന് യൂട്യൂബ് ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. അ‌തിനാല്‍ ബ്രേക്കിംഗ് ന്യൂസ് അല്ലെങ്കില്‍ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ നിരീക്ഷണത്തിന് കീഴില്‍ വരുമെന്ന് യൂട്യൂബ് അറിയിച്ചു. യൂട്യൂബിന്റെ ഈ തീരുമാനം വാർത്താ ചാനലുകളെയും ബാധിക്കും. വീഡിയോ ക്ലിക്കുചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മിന്നുന്ന തലക്കെട്ട് വീഡിയോയ്ക്ക് നല്‍കുന്നത് ഇപ്പോള്‍ യൂട്യൂബിന്റെ നയ പ്രകാരം തെറ്റാണ്. ഇത്തരം തെറ്റായ തലക്കെട്ടുകള്‍ നല്‍കി അ‌പ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കും എന്ന് യൂട്യൂബ് പറയുന്നു. ആദ്യഘട്ടത്തില്‍ ഈ നടപടിയോട് പൊരുത്തപ്പെടാൻ ആവശ്യമായ സമയം യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കും എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ക്ലിക്ക് ബെയ്റ്റ് ഉപയോഗിച്ചിട്ടുള്ള ഉള്ളടക്കം എങ്ങനെ തിരിച്ചറിയാനാണ് പദ്ധതിയിട്ടിരിക്കുതെന്ന് യൂട്യൂബ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഉപയോക്താക്കള്‍ക്ക് അവരുടെ കണ്ടന്റുകള്‍ നീക്കം ചെയ്യുന്നതിന് എതിരേയും അത് പുനഃസ്ഥാപിക്കുന്നതിനും അപ്പീല്‍ നല്‍കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത് എന്നും യൂട്യൂബ് ഈ ഘട്ടത്തില്‍ വിശദീകരിച്ചിട്ടില്ല. ഇതേപ്പറ്റി കൂടുതല്‍ ഡീറ്റെയില്‍സ് വരുംദിവസങ്ങളില്‍ യൂട്യൂബ് അ‌റിയിക്കും എന്ന് പ്രതീക്ഷിക്കുന്നു. യൂട്യൂബിനെ വിശ്വാസയോഗ്യമായ പ്ലാറ്റ്ഫോം ആക്കി നിലനിർത്താനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു നടപടിയിലേക്ക് യൂട്യൂബ് കടന്നിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. വ്യാജ തലക്കെട്ടുകള്‍ നല്‍കി പ്രചരിക്കുന്ന വാർത്തകളും വിവരങ്ങളും സമൂഹത്തില്‍ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതം തടയാനും യൂട്യൂബിന്റെ ഈ നടപടി സഹായിക്കും എന്ന് കരുതപ്പെടുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.