പാരസെറ്റമോള്‍ അപകടകാരിയെന്ന് പഠനം

പ്രായമായവരില്‍ പാരസെറ്റമോളിന്റ
തുടര്‍ച്ചയായുള്ള ഉപയോഗം ആശങ്കയുണര്‍ത്തുന്നതായി നോട്ടിംഗ്ഹാം സര്‍വ്വകലാശാലയിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഗവേഷണ റിപ്പോര്‍ട്ട്. പുതിയ പഠനം അനുസരിച്ച് 65 വയസിനുമുകളിലുള്ളവരില്‍ പാരസെറ്റമോളിന്റെ ആവര്‍ത്തിച്ചുള്ള ഡോസുകള്‍ ദഹനനാളം, വൃക്ക, ഹൃദയ സംബന്ധമായ സങ്കീര്‍ണതകള്‍എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. Arthritis Care and Reserch ല്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് പാരസെറ്റമോളിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് കാരണമാകും.
clinical practice Reserch Datalink Gold ല്‍ നിന്നുളള 180,483 ആളുകളുടെ ആരോഗ്യ രേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

65 മുതല്‍ 75 വയസ് വരെ പ്രായമുള്ളവരിലും 1998 നും 2018 നും ഇടയില്‍ ജനിച്ചവരിലുമാണ് പഠനം നടന്നത്. പാരസെറ്റമോള്‍ നിര്‍ദ്ദേശിച്ചിട്ടില്ലാത്ത, ഒരേ പ്രായത്തിലുള്ള 402, 478 വ്യക്തികളുടെ നിയന്ത്രിത ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ ദീര്‍ഘകാല ഉപയോഗം പെപ്റ്റിക് അള്‍സര്‍, ഹൃദയസ്തംഭനം, രക്താതിമര്‍ദ്ദം, വിട്ടുമാറാത്ത വൃക്കരോഗം എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.