എൻ എസ് എസ് സാമൂഹ്യ പ്രസക്തിയുള്ള പ്രസ്ഥാനം- അഡ്വ: ബാലകൃഷ്ണൻ നായർ

തരിയോട്: എൻഎസ്എസ് സാമൂഹ്യ പ്രസക്തിയുള്ള പ്രസ്ഥാനമായി വളർന്നതായി എൻ.എസ്.എസ് നായകസഭാംഗം അഡ്വ ബാലകൃഷ്ണൻ നായർ പറഞ്ഞു. എൻഎസ്എസ് തരിയോട് മേഖലാ സമ്മേളനം കാവുംമന്ദം പരദേവത ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്നത്ത് പത്മനാഭൻ നേതൃത്വം കൊടുത്ത് വളർത്തിയ പ്രസ്ഥാനം ഇന്ന് അവഗണിക്കാൻ കഴിയാത്ത ശക്തിയായി വളർന്നതായി അദ്ദേഹം പറഞ്ഞു. യൂണിയൻ താലൂക്ക് പ്രസിഡന്റ് പി.കെ സുധാകരൻ നായർ അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയർമാൻ കെ.മുരളീധരൻ മക്കോളി സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി ടി സുധീരൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.കരയോഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 16 മുതിർന്ന അംഗങ്ങളെയും വിവിധ കരയോഗങ്ങൾക്ക് സ്ഥലം സംഭാവന ചെയ്തവരെയും ആദരിച്ചു.പ്രതിഭകളെ ആദരിക്കൽ എൻ എസ് എസ് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ബാബു പ്രസന്നകുമാർ നിർവ്വഹിച്ചു..എൻ.ടി പത്മനാഭൻ നായർ,വിജയശ്രീ, സുരേഷ് ബാബു വാളൽ, സി ടി നളിനാക്ഷൻ, കെ.വി ഉണ്ണിക്കൃഷ്ണൻ, ഹനീഷ് പി വി ,കെ പി ശിവദാസൻ, ലക്ഷമിക്കുട്ടി അമ്മ, ടി.കെ മോഹൻദാസ്, സരിത പി എസ്, പി.വി വിനോദ് കമാർ ,വത്സല നളിനാക്ഷൻ, ശ്യാം ഘോഷ് എന്നിവർ പ്രസംഗിച്ചു.പൊതു സമ്മേളനത്തിന് അമുന്നോടിയായി ടൗണിൽ ഘോഷയാത്ര നടത്തി. വിവിധ കലാപരിപാടികളും നടന്നു. മുന്നോക്ക സമുദായ സംവരണം എല്ലാ മേഖലകളിലും ഇരുപത് ശതമാനമായി ഉയർത്താൻ കേന്ദ്ര കേരള സർക്കാരുകൾ തയ്യാറാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *