പാത്രങ്ങള്‍ കഴുകാതെ സിങ്കില്‍ കൂട്ടിയിടാറുണ്ടോ..?

ചില വീടുകളില്‍ ആഹാരം പാചകം ചെയ്തതിന് ശേഷവും ഭക്ഷണം കഴിച്ചതിന് ശേഷവും പാത്രങ്ങള്‍ അടുക്കളയിലെ സിങ്കില്‍ കൂട്ടിയിടുന്നത് കാണാം. ചിലര്‍ രാത്രിയില്‍ ഇത്തരത്തില്‍ പാത്രങ്ങള്‍ കഴുകാതെ, പിറ്റേ ദിവസം കഴുകാന്‍ സിങ്കില്‍ കൂട്ടിയിടാറുണ്ട്. ആരോഗ്യപരമായി നോക്കിയാല്‍ ഈ ശീലം നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

അണുക്കളുടെ കേന്ദ്രം

ഭക്ഷണസ സാധനങ്ങളുടെ അവശിഷ്ടത്തോടുകൂടിയാണ് ഈ പാത്രങ്ങള്‍ പലരും സിങ്കില്‍ തള്ളിയിടുന്നത്. രാത്രിയില്‍ ഇത്തരത്തില്‍ പാത്രങ്ങള്‍ അടുക്കളയില്‍ കൂട്ടിയിട്ടാല്‍ ഇതില്‍ പാറ്റകള്‍ വരാനും, കൂടാതെ, ഈര്‍പ്പവും, ഭക്ഷണ അവശ്ഷ്ടങ്ങളും ചേര്‍ന്ന് ബാക്ടീരിയ പെരുകാനും സാധ്യത വളരെ കൂടുതലാണ്. പാറ്റ നക്കിയതും, ബാക്ടീരിയ നിറഞ്ഞതുമായ പാത്രങ്ങള്‍ പിറ്റേ ദിവസം രാവിലെയായിരിക്കും മിക്കവരും കഴുകാന്‍ എടുക്കുന്നത്. ഈ പാത്രങ്ങളില്‍ നിന്നും ബാക്ടീരിയകള്‍ പത്രം കഴുകാനെടുക്കുന്ന സ്‌ക്രബില്‍ പറ്റിപ്പിടിക്കുന്നു. ഈ സ്‌ക്രബ് ഉപയോഗിച്ച്‌ ഏടുത്ത പാത്രം കഴുകുമ്പോള്‍ അതിലേക്ക് ഈ അണുക്കള്‍ വ്യാപിക്കുന്നു. ഒറ്റനോട്ടത്തില്‍ പാത്രം വൃത്തിയായി തോന്നുമെങ്കിലും ഇതില്‍ അണുക്കള്‍ ധാരാളമായിരിക്കും.

ഏറ്റവും അപകടകാരികള്‍

ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും, ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാക്കുന്നതുമായ ബാക്ടീരിയകളാണ് പാത്രങ്ങളില്‍ പറ്റിപ്പിടിക്കുക. സാല്‍മോണെല്ല, ലിസ്‌റ്റേറിയ, ഈ കോലി എന്നീ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം.

കൂടെ കൂടുന്ന രോഗങ്ങള്‍

ഈ ബാക്ടീരിയകള്‍ അടങ്ങിയ പാത്രത്തില്‍ വീണ്ടും ആഹാരം കഴിക്കുമ്പോള്‍ ഇവ മനുഷ്യ ശരീരത്തില്‍ എത്തുന്നു. മനുഷ്യ ശരീരത്തില്‍ എത്തിയാല്‍, ഇവ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നു. അമിതമായിട്ടുള്ള അടിവയര്‍ വേദന, വയറിളക്കം, ഓക്കാനം, ദഹന പ്രശ്‌നങ്ങള്‍ എന്നിവ പതിവാകാനുള്ള സാധ്യത കൂടുതലാണ്. ഇവ കൂടാതെ, ശരീരത്തില്‍ നിന്നും പ്രോട്ടീന്‍ നഷ്ടമാകാനും, വൃക്കയുടെ ആരോഗ്യം നശിക്കാനും, ഗര്‍ഭിണികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കാനും, ക്രിയാറ്റിന്റെ അളവ് വര്‍ദ്ധിക്കാനും, മൂത്രാശയ അണുബാധ ഉണ്ടാകാനും, പോളിസിസ്റ്റിക് കിഡ്‌നി രോഗം വരാനുമുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആഹാരം കഴിച്ചു കഴിഞ്ഞാല്‍, അതുപോലെ, പാചകം ചെയ്തുകഴിഞ്ഞാല്‍ പാത്രങ്ങള്‍ കൃത്യമായി കഴുകി വെയ്ക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പാത്രങ്ങള്‍ ചെറു ചൂടുവെള്ളത്തില്‍ മുക്കി വെച്ചതിന് ശേഷം ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയ സോപ്പ് അല്ലെങ്കില്‍ ലിക്വിഡ് ഉപയോഗിച്ച്‌ പാത്രം കഴുകി എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പാത്രങ്ങള്‍ കഴുകിയതിന് ശേഷം തുടച്ച്‌ വൃത്തിയാക്കി സൂക്ഷിക്കാനും മറക്കരുത്. പാത്രങ്ങളില്‍ ഈര്‍പ്പം കെട്ടി നില്‍ക്കുന്നതും അണുബാധയ്ക്ക് കാരണമാണ്. നല്ല വൃത്തിയുള്ള വെള്ളത്തില്‍ പാത്രങ്ങള്‍ കഴുകാന്‍ ശ്രദ്ധിക്കുക. പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്‌ക്രബ് മാസത്തില്‍ ഒരിക്കലെങ്കിലും മാറ്റാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. സ്‌ക്രബ്ബും ചൂടുവെള്ളത്തില്‍ കഴുകി എടുത്തതിന് ശേഷം മാത്രം പാത്രങ്ങള്‍ കഴുകാന്‍ ശ്രദ്ധിക്കുക. പാത്രം കഴുകാനെടുക്കുന്ന സോപ്പ്, സ്‌ക്രബ് എന്നിവ വായു സഞ്ചാരം ലഭിക്കുന്ന ഭാഗത്ത് വെയ്ക്കുന്നത് നല്ലതാണ്.

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം

ന്യൂ‍ഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോ​ഗത്തിലാണ് ധനകാര്യ മന്ത്രി കെ

നിർണായക തെളിവുള്ള കേസ്? രാഹുലിനെ പൂട്ടാൻ തെളിവെല്ലാം ശേഖരിച്ച പൊലീസ് അതീവ രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്‌തു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. പത്തനംതിട്ട ജില്ലക്കാരിയായ പരാതിക്കാരി നിർണായക തെളിവുകളോടെയാണ് പരാതി നൽകിയത്. ഒരാഴ്ചയാണ് പരാതിക്ക് പിന്നിൽ

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. താത്പര്യമുള്ളവര്‍ ജനുവരി 20 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് നടക്കുന്ന

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി

മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ

ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

ജനുവരി 20 ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാതല മൗണ്ടൻ സെലക്ഷൻ ട്രയൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച്

വിദ്യാർത്ഥികൾ  വൃദ്ധസദനം സന്ദർശിച്ചു

തലശ്ശേരി വടക്കുമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുടെ സോഷ്യൽ വർക്ക് പഠനയാത്രയുടെ ഭാഗമായി കണിയാമ്പറ്റ ഗവ വൃദ്ധസദനം സന്ദർശിച്ചു. വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ നിയമ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. 70 വിദ്യാർത്ഥികളാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.