ഏത് പേയ്‌മെന്റുകളും ഇപ്പോള്‍ നടക്കുന്നത് യുപിഐ വഴിയാണ്. കയ്യില്‍ ക്യാഷ് ഇല്ലാത്ത സാഹചര്യത്തില്‍ വളരെ പെട്ടന്ന് തന്നെ യുപിഐ പേയ്മെന്റ് വഴി ഇടപാടുകള്‍ നടത്താം. എന്നാല്‍ ഇങ്ങനെ പേയ്‌മെന്റ് നടത്തുമ്പോള്‍ സെർവറുകളില്‍ പ്രശ്‌നം മൂലവും മറ്റ് സാങ്കേതിക കാരണങ്ങളാലും പ്രശനങ്ങള്‍ നേരിടാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോക്തക്കള്‍ക്ക് നാഷണല്‍ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയില്‍ പരാതി നല്‍കാവുന്നതാണ്. അതിനായി എൻപിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം യുപിഐ എന്ന വിഭാഗം തെരഞ്ഞെടുക്കുക. അതില്‍ ‘തർക്ക പരിഹാര സംവിധാനം’ എന്നതില്‍ ക്ലിക്ക് ചെയ്ത് ‘പരാതി’ വിഭാഗത്തിന് കീഴിലുള്ള ‘ഇടപാട്’ ഓപ്ഷൻ ഓപ്പണ്‍ ചെയ്യുക. പരാതി അനുസരിച്ച് ‘ഇടപാടിൻ്റെ സ്വഭാവം’ സെലക്‌റ്റ് ചെയ്യാം. അക്കൗണ്ടിലേക്ക് തെറ്റായി പണം ട്രാൻസ്ഫർ ചെയ്തു എന്ന ഓപ്‌ഷൻ തെരഞ്ഞെടുത്ത് പ്രശ്‌നത്തിൻ്റെ ഒരു ചെറു വിവരണം നല്‍കുക. ഇടപാട് ഐഡി, ബാങ്കിൻ്റെ പേര്, യുപിഐ ഐഡി, തുക, ഇടപാട് നടന്ന തീയതി, ഇ-മെയില്‍ ഐഡി എന്നിവ നാകണം. ഇതിന്റെ കൂടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പർ നല്‍കുക. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റിൻ്റെ ഫോട്ടോയും അപ്‌ലോഡ് ചെയ്യുക. അവസാനം ഈ വിവരങ്ങള്‍ എല്ലാം കൃത്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ഇത് ചെയ്ത കഴിയുന്നതോടെ യുപിഐ ഇടപാട് പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാൻ കഴിയും.

വ്ളോഗർമാരുടെയും ഇൻഫ്ലുവൻസര്‍മാരുടെയും പാനലിൽ അംഗമാകാം
കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്‌ളോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക്