സ്വന്തം വണ്ടി ഭാര്യയോ മക്കളോ ഓടിച്ചാല്‍ പിടിവീഴുമോ..?

സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ളവർക്ക് ഓടിക്കാൻ കൊടുത്താല്‍ കേസെടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞത്… ഭാര്യയുടെ വണ്ടി ഭർത്താവ് ഓടിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നല്ല എന്ന് മന്ത്രി പറഞ്ഞു. പണം പറ്റി ഒരു ബന്ധവുമില്ലാത്ത ആളുകള്‍ക്ക് വണ്ടി കൊടുക്കുന്നതാണ് കുറ്റകരമെന്നും മന്ത്രി വ്യക്തമാക്കി. ഭാര്യയ്ക്കും അനിയനും ചേട്ടനും സുഹൃത്തിനുമൊക്കെ വണ്ടിയോടിക്കാൻ കൊടുത്താല്‍ കേസെടുക്കില്ല. പണം പറ്റി ഒരു ബന്ധവുമില്ലാത്ത ആളുകള്‍ക്ക് വണ്ടി കൊടുക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. പൈസ തരാനുള്ള ആളുടെ വണ്ടി പിടിച്ചുവെച്ച ശേഷം ഓടിക്കാൻ കൊടുക്കുന്നതും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. വായ്പ കൊടുത്തിട്ട് അടവ് മുടങ്ങിയാല്‍ വണ്ടി പിടിച്ചുവെയ്ക്കുന്ന പതിവുണ്ട് നാട്ടില്‍. എന്നിട്ട് ആ വണ്ടി നാട്ടുകാർക്ക് മുഴുവൻ കൊടുക്കും. അതില്‍ ചാരായവും കഞ്ചാവുമൊക്കെ കടത്തും. അത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാർ വിശദീകരിച്ചു. റെന്‍റ് എ ക്യാബ് നടത്താനുള്ള സൗകര്യം നാട്ടിലുണ്ട്. രജിസ്റ്റർ ചെയ്ത് ബോർഡ് വെച്ചിട്ട് ആർക്ക് വേണമെങ്കിലും നടത്താം. നികുതി അടച്ചാണ് ഡ്രൈവർമാർ ടാക്സി ഓടിക്കുന്നത്. അവരുടെ വയറ്റത്തടിച്ച്‌ നിയമവിരുദ്ധമായ രീതിയില്‍ വണ്ടികള്‍ വാടകയ്ക്ക് കൊടുക്കുന്നത് തെറ്റാണ്. ആലപ്പുഴയില്‍ എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍, വണ്ടി വാടകയ്ക്ക് കൊടുത്തത് തെറ്റ് തന്നെയാണെന്നും മന്ത്രി വിശദീകരിച്ചു. സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി പണമോ പ്രതിഫലമോ വാങ്ങി വാടകയ്ക്ക് നല്‍കുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ വിശദീകരിച്ചിരുന്നു. അനധികൃതമായി വാടകയ്ക്ക് നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. വാഹന ഉടമയുടെ കുടുംബാംഗങ്ങള്‍ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെതന്നെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യ ഘട്ടങ്ങളില്‍ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാൻ നല്‍കുന്നതിലും തെറ്റില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നല്‍കുന്നത് ശിക്ഷാർഹമാണെന്ന് എംവിഡി വിശദീകരിച്ചു. സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാൻ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ മോട്ടോർ വാഹന നിയമപ്രകാരം റെന്റ് എ ക്യാബ് എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാൻ അനുമതിയുണ്ട്. ഇത്തരത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനായി ലൈസൻസിന് അപേക്ഷിക്കാം. അതുപോലെ മോട്ടോർ സൈക്കിളുകള്‍ വാടകയ്ക്ക് നല്‍കുന്നതിനായി റെന്‍റ് എ മോട്ടോർസൈക്കിള്‍ എന്ന സ്കീം പ്രകാരമുള്ള ലൈസൻസും നിയമപ്രകാരം അനുവദനീയമാണ് . റെന്റ് എ മോട്ടോർസൈക്കിള്‍ സ്കീമില്‍ ലൈസൻസിന് അപേക്ഷിക്കുന്നതിനായി ചുരുങ്ങിയത് അഞ്ച് മോട്ടോർ സൈക്കിളുകള്‍ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇത്തരം വാഹനങ്ങളില്‍ കറുത്ത പ്രതലത്തില്‍ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നത്. റെന്റ് എ ക്യാബ് സ്കീമില്‍ ഉള്‍പ്പെട്ട ഇലക്‌ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പച്ച പ്രതലത്തില്‍ കറുത്ത അക്ഷരത്തിലാണ് പ്രദർശിപ്പിക്കുന്നതെന്നും എംവിഡി അറിയിച്ചു.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.