ബാവലി: മാനന്തവാടി എക് സൈസ് റേഞ്ച് പാർട്ടി ക്രിസ്‌തുമസ് ന്യൂ ഇയർസ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശശി.കെ യുടെ നേതൃ ത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി നാല് പേർ പിടിയിൽ.കോഴിക്കോട് കസബ നാലുകുടിപറമ്പിൽ വീട്ടിൽ റിസ്വാൻ (28), കോഴിക്കോട് താമരശ്ശേരി ഉണ്ണികുളം പൂനൂർ കേളോത്ത് പൊയിൽ വീട്ടിൽ ഷിഹാബ് കെ.പി (29), പാലക്കാട് ഷൊർണൂർ വില്ലേജ് ഷൊർണൂർ കള്ളിയംകുന്നത്ത് വീട്ടിൽ മുഹമ്മദ് റാഷിദ്.കെ (27) കോഴിക്കോട് കക്കോടി കനാൽ റോഡ് കമലകുന്നുമ്മൽ വീട്ടിൽ റമീഷാ ബർസ (20) എന്നിവരാണ് 60. 077 ഗ്രാം മെത്താഫെറ്റമിനുമായി പിടിയിലായത്. കെ.എ 05 എ.എൽ 5581 നമ്പർ മാരുതി വാഗണർ കാറും കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെ തിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







