ബത്തേരി: എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ കോഴിക്കോട് ചെറുവണ്ണൂർ ഒളവണ്ണ റഹ്മാൻ ബസാർ സ്വദേശികളായ തൊണ്ടിയിൽ വീട്ടിൽ സി. അർഷാദ് (23), ഗോൾഡൻ വീട്ടിൽ കെ. മുഹമ്മദ് ഷെഹൻഷാ(24) എന്നിവ രെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. വെള്ളിയാഴ്ച്ച ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് 1.85ഗ്രാം എം.ഡി.എം.എ യുമായി ഇവർ പിടിയിലായത്. ഗുണ്ടൽപേട്ട ഭാഗത്ത് നിന്നും വരുക യായിരുന്ന കെ. എൽ 10 എ.സെഡ് 3991 നമ്പർ കാറിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. പുതുവത്സരത്തോടനു ബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും ലഹരിക്കടത്തും വിൽപ്പനയും ഉപയോഗവും തടയുന്നതി നായി പ്രത്യേക പരിശോധന കർശനമാക്കിയിട്ടുണ്ട്.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ