വിദ്യാര്‍ഥികളുമായി സംവദിച്ച് മന്ത്രി ഒ.ആര്‍ കേളു

സംസ്ഥാനത്തെ പ്രീ-പോസ്റ്റ് മെട്രിക്ക്, മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുമായി സംവദിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. തദേശീയ കലാരൂപങ്ങളുടെ പ്രോത്സാഹനത്തിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല സര്‍ഗോത്സവത്തില്‍ മത്സരാര്‍ത്ഥികള്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. പ്രീ-പോസ്റ്റ് മെട്രിക്ക്, മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കലാ-കായിക രംഗത്തെ മികവ് ഉയര്‍ത്തുക, ഗോത്രകലകളുടെ പ്രോത്സാഹനവുമാണ് സംസ്ഥാനതല മത്സരത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. കലകളുടെ ഉത്ഭവ കേന്ദ്രം ഗോത്ര കലകളിലൂടെയാണെന്നും അത് വിസ്മരിക്കാതെ ഗോത്രകലയും ഗോത്ര വിഭാഗത്തെ സംരക്ഷിക്കുകയാണ് വകുപ്പ്. തനത് കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനതല സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ ഗോത്രകലകള്‍ ഉള്‍പ്പെടുത്തിയത്. വരും വര്‍ഷങ്ങളില്‍ സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ അവതരിപ്പിക്കുന്ന ഗോത്രകലകളില്‍ ഏകീകരണം ഉറപ്പാക്കും. ഗോത്രകലകളിലെ വിധിനിര്‍ണയത്തിന് അതത് കലകളില്‍ പ്രാവീണ്യമുള്ള വിധികര്‍ത്താക്കളെ ഉള്‍പ്പെടുത്തണമെന്ന് സംവാദത്തില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

പരമ്പരാഗത നൃത്തത്തില്‍ ഇടുക്കി ഏകലവ്യ സ്‌കൂള്‍

സീനിയര്‍ വിഭാഗം പരമ്പരാഗത നൃത്തത്തില്‍ ഒന്നാമതെത്തി ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍. മന്നാന്‍ വിഭാഗത്തിന്റെ നൃത്ത ഇനമായ മന്നാന്‍കൂത്താണ് മത്സരത്തില്‍ ടീം അവതരിപ്പിച്ചത്. മൂന്നാഴ്ച മാത്രമായിരുന്നു പരിശീലനം. പരമ്പരാഗത നൃത്തത്തില്‍ ആദ്യമായി മത്സരത്തിനെത്തിയാണ് ഇടുക്കി സ്‌കൂള്‍ ഒന്നാമതെത്തിയത്. ഉത്സവം, വിളവെടുപ്പ്, കല്ല്യാണം, മരണാനന്തര ചടങ്ങ് തുടങ്ങിയ പ്രധാന സമയങ്ങളിലാണ് മന്നാന്‍കൂത്ത് അവതരിപ്പിക്കാറുള്ളത്. പ്രശാന്ത് രവീന്ദ്രന്‍, പി.എം അഭിജിത്, മൃദുല്‍ അനില്‍, പി.ജി ഗണേഷ്‌കുമാര്‍, ശ്രീനന്ദന്‍ രവി, എസ്. സത്യനാഥ്, അനന്തു തമ്പി, വിനോദ് ബിനു, അശ്വന്‍ ചന്ദ്രന്‍, സുബിന്‍ സുനില്‍ എന്നീ വിദ്യാര്‍ഥികളാണ് സംഘത്തിലുണ്ടായിരുന്നത്.

കറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് കട്ടേല സ്‌കൂള്‍

കാലമേറെ പിന്നിട്ടിട്ടും സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന കറുത്ത നിറത്തോടുള്ള വിവേചനം തുറന്നു കാട്ടി സീനിയര്‍ വിഭാഗം നാടക മത്സരത്തില്‍ ഒന്നാമെത്തി തിരുവനന്തപുരം കട്ടേല ഡോ:അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അധികാരവും നിറവും എങ്ങനെ ബന്ധപ്പെട്ടരിക്കുന്നു എന്ന് തുറന്നു കാട്ടുന്ന ‘കറുപ്പ് ‘ എന്ന നാടകമാണ് അരങ്ങിലെത്തിച്ചത്. സമൂഹം എത്ര വളര്‍ന്നാലും കറുപ്പ് നിറത്തെ അംഗീകരിക്കാന്‍ മാനസികമായി തയ്യാറെടുക്കാത്തവരാണ് നമുക്ക് ചുറ്റുമുള്ളവരെന്ന് നാടകത്തിലൂടെ അവര്‍ പറഞ്ഞു വെക്കുന്നു. 1950 ല്‍ കറുത്ത വര്‍ഗ്ഗക്കാരി എന്ന പേരില്‍ ചികിത്സ കിട്ടാതെ മരണമടയേണ്ടി വന്ന ഹെനന്റിയേറ്റ ലാക്‌സിന്റെ അര്‍ബുദ കോശങ്ങള്‍ പിന്നീട് ലോകമെമ്പാടുമുള്ള കോശ ഗവേഷണത്തില്‍ ഒഴിച്ചു കൂടാനാവത്ത ‘ഹീ ലാ ‘ കോശങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുതയേയും ഉള്‍പ്പെടുത്തിയാണ് കട്ടേലയിലെ കുട്ടികള്‍ നാടകത്തെ അരങ്ങിലെത്തിച്ചത്. പരവൂര്‍ അഭിലാഷിന്റെ സംവിധാനത്തില്‍ 12 ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കിയാണ് കട്ടേലയിലെ വിദ്യാര്‍ത്ഥികള്‍ സംസ്ഥാനമത്സരത്തിനെത്തിയത്. അഞ്ജന ലാവണ്യ, അനുപ്രിയ, അതുല്യ, വിഗ്‌നേശ്വര,ആദിത്യ, ഗംഗ ശിവകാമി , വിസ്മയ,പൗര്‍ണമി എന്നിവരാണ് നാടകത്തില്‍ വേഷമിട്ടത്. പ്രമേയ വൈവിധ്യം കൊണ്ടും പ്രകടനം കൊണ്ടും ശ്രദ്ധേയമായ നാടക മത്സരത്തില്‍ കടുത്ത മത്സരം കാഴ്ചവെച്ച് 1 7 ടീമുകള്‍ പങ്കെടുത്തു. മൂന്ന് വീതം ടീമുകള്‍ക്ക് രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും ലഭിച്ചു.

അപ്പീല്‍ രഹിത കലാമേള

മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംസ്ഥാനതല സര്‍ഗോത്സവം അപ്പീല്‍ രഹിത കലാമേളയായി. മൂന്ന് ദിവസങ്ങളിലായി നടന്ന കലാ മത്സരത്തില്‍ പരമ്പരാഗതഗാനം, പരമ്പരാഗത നൃത്തം, സംഘനൃത്തം, നാടോടി നൃത്തം, ജനലഛായം, പെന്‍സില്‍ ഡ്രോയിങ്, ലളിതഗാനം, ഉപന്യാസം, മലയാളം പ്രസംഗം, കഥാരചന, മിമിക്രി, മോണോ ആക്ട് തുടങ്ങി 31 ഇനങ്ങളിലാണ് ഇഞ്ചോടിഞ്ച് മത്സരം നടന്നത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.എസ് ശ്രീരേഖ, ഡെപ്യൂട്ടി ഡയറക്ടര്‍ വൈ ബിപിന്‍ ദാസ് എന്നിവരാണ് അപ്പീല്‍ കമ്മിറ്റി കണ്‍വീനറും ജോയിന്റ് കണ്‍വീനറും

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

ഡിഎൽഎഡ് അപേക്ഷ തീയ്യതി നീട്ടി

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള  ഡിഎല്‍എഡ്‌ (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.