ഹാര്‍ട്ട് അറ്റാക്ക് ; ഒരു മാസം മുൻപ് കണ്ണുകള്‍ നല്‍കും ഈ സൂചനകള്‍

ലോകത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ദിവസവും ഹൃദയാഘാതം സംഭവിക്കുന്നത്. മിക്കവര്‍ക്കും ആദ്യ തവണയാകും ഇതുണ്ടാകുന്നത്. ഹൃദയാഘാതത്തിന് ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്ക് മുമ്പ് പ്രോഡ്രോമല്‍ സിംപ്റ്റംസ് എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ലക്ഷണങ്ങള്‍ പല ആളുകളും കാണിക്കാറുണ്ട്. ഇത്തരത്തിലുള്ള അപകടസൂചനകളെ തിരിച്ചറിഞ്ഞ് വേണ്ട തരത്തിലുള്ള വൈദ്യസഹായം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ നെഞ്ചുവേദനയാണ് പ്രധാനമായ ലക്ഷണം. അത് കൂടാതെ നെഞ്ചിന് കനം, ഹാര്‍ട്ട് പാല്‍പ്പിറ്റേഷന്‍സ്, ശ്വാസമെടുക്കാനായി പ്രയാസം, നെഞ്ചിന് എരിച്ചില്‍, തളര്‍ച്ച, ക്ഷീണം, ഉറക്കപ്രശ്നങ്ങളും ഉണ്ടാകാം. ഭാഗികമായി തടസ്സം അനുഭവിക്കുന്നവര്‍ക്ക് ഹൃദയാഘാതത്തിന് ഒരാഴ്ച മുമ്പ് ലക്ഷണങ്ങള്‍ കാണിക്കും. പൂര്‍ണ്ണമായും തടസ്സം അനുഭവിക്കുന്നവര്‍ക്ക് ലക്ഷണങ്ങള്‍ ഒരു മാസമോ അതിനും മുമ്പോ പ്രകടമാകുന്നു. ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ണുകളില്‍ പ്രകടമാകും. ഇതിന്റെ ആദ്യ ലക്ഷണമാണ് കണ്ണുകള്‍ക്ക് കാണപ്പെടുന്ന മഞ്ഞനിറം. ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കോളസ്ട്രോളിന്റെ കൂടിയ അളവും സൂചിപ്പിക്കുന്നു. ഇത് കൂടാതെ ചിലപ്പോള്‍ കണ്ണിന് ചുറ്റുമായി വീക്കം കണ്ടാല്‍ ഹൃദയപരിശോധന നടത്തണം. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം. ഫ്ലൂയ്ഡ് റിറ്റന്‍ഷന്റെ സൂചനയാണ്. കണ്ണുകള്‍ക്ക് കാണുന്ന വേദന, ഹൃദയാഘാതത്തിന്റെ സൂചനയാണ്. തലവേദന, ഹൃദയസംബന്ധമായ രോഗങ്ങളുടെ സൂചനയാകാം. ഇത് കാഴ്ച പ്രശ്‌നങ്ങളിലേക്കും നയിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമായ ലക്ഷണങ്ങളാവും പ്രകടമാകുക. 70 ശതമാനവും ഹൃദയാഘാതം ഉണ്ടാകുന്നത് പുരുഷന്മാര്‍ക്കാണ്. എന്നാല്‍ ഹൃദയാഘാതം സംഭവിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെടാനുള്ള സാധ്യത സ്ത്രീകള്‍ക്കാണ്. ഹൃദയാഘാതം ഉണ്ടാകുന്നതിനും ഒരു മാസത്തിനുള്ളില്‍ തന്നെ സ്ത്രീകളില്‍ 50 ശതമാനത്തോളം പേര്‍ക്കും ഉറക്ക പ്രശ്നങ്ങളുണ്ടാകാം. പുരുഷന്മാരില്‍ ഇത് കുറവാണ്. ഉൽകണ്ഠ, ക്ഷീണം, ശ്വാസതടസ്സം, താടിയെല്ലിനും നടുവിനും വേദന തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാണ്.

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം

ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തി. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മാത്രം ചാർട്ട് തയ്യാറാക്കിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ 10

‘ചാറ്റ്ജിപിടി പറഞ്ഞു, ഞാന്‍ ചെയ്തു’; ജീവനൊടുക്കാൻ ശ്രമിച്ച് 13കാരന്‍, പിന്നാലെ പ്രതികരിച്ച് സൈക്കോളജിസ്റ്റ്

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സാങ്കേതികവിദ്യയ്ക്ക് പിന്നാലെ പായുന്ന കാലത്ത് ചാറ്റ്ജിപിടിയുടെ നിര്‍ദേശം അനുസരിച്ച് പതിമൂന്ന്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതില്‍ പ്രതികരിച്ച് മലയാളിയും സൈക്കോളജിസ്റ്റുമായ അല്‍ഷിഫ. ചാറ്റ്ജിപിടി എന്നോട് ചെയ്യാന്‍ പറഞ്ഞു, അതുകൊണ്ട് ഞാന്‍ ചെയ്തു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതല പരിശീലനം നൽകി.

മുട്ടിൽ : ഈ വർഷം ഡിസംബറിൽ നടക്കുന്ന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതലത്തിൽ പരിശീലനം നൽകി.”ഇനിയുമൊഴുകും മാനവ സേവനത്തിന് ജീവവാഹിനിയായ്” എന്നാണ് ഈ വർഷത്തെ ക്യാമ്പിന്റെ

ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക്, ബൂത്ത്തല ഓഫീസര്‍ക്ക് അപേക്ഷകള്‍ ഒരുമിച്ച് സമര്‍പ്പിക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയിൽ തേക്ക്, വീട്ടി, മറ്റിനം തടികൾ, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഡിസംബർ 26ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com വെബ്‍സൈറ്റ് മുഖേന പേര്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പീച്ചംകോട് മില്ല്, കുണ്ടോണിക്കുന്ന്, പാലമുക്ക് പ്രദേശങ്ങളിൽ നാളെ ഡിസംബർ 18 രാവിലെ 8.30am മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായും മുടങ്ങും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.