മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ കൽപ്പറ്റയിൽ മൗനജാഥയും സർവ്വകക്ഷി അനുസ്മരണ യോഗവും നടത്തി. കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ : ടി സിദ്ധിഖ് എം എൽ എ അനുശോചന പ്രമേയം അവതരിപ്പിച്ചു. കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ ടി ജെ ഐസക് അധ്യക്ഷത വഹിച്ചു.സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ കെ അമ്മദ് ഹാജി,കെപിസിസി മെമ്പർ പി,പി ആലി,ടി.മണി(സി പി ഐ ),ശ്രീനിവാസൻ (ബി ജെ പി ),ഡി രാജൻ (ആർ ജെ ഡി ),ശിവരാമൻ (എൻ സി പി ),ബി സുരേഷ് ബാബു,ഗിരീഷ് കൽപ്പറ്റ,ഹർഷൽ കോന്നാടൻ തുടങ്ങിയവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







