മാനന്തവാടി:
അവസാനദിനത്തില്‍ വേദി ഒന്ന് ഗദ്ദികയില്‍ അരങ്ങേറിയ സംഘനൃത്ത മത്സരത്തില്‍ അട്ടപ്പാടി എം.ആര്‍.എസ് ടീം ഒന്നാമതായി. ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് സംഘനൃത്ത വേദിയില്‍ നടന്നത്. ചടുല താളവും വര്‍ണവിസ്മയവും ഒത്തിണങ്ങി മത്സരാര്‍ത്ഥികള്‍ നിറഞ്ഞാടിയപ്പോള്‍ സദസും അവര്‍ക്കൊപ്പം ആവേശത്തിലാറാടി. സിനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തത്തില്‍ ഇഞ്ചോടിച്ച് പോരാടിയ 30 ടീമുകളില്‍ നിന്നുമാണ് അട്ടപ്പാടി എം.ആര്‍.എസ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. മുഖത്തെഴുത്തും തെയ്യ വേഷവുമായി മുച്ചിലോട്ട് ഭഗവതിയുടെ കഥപറഞ്ഞ് നിറഞ്ഞാടിയ അട്ടപ്പാടി മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ സംഘത്തിന് സംസ്ഥാനതല സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കങ്ങളുടെ അരങ്ങ് കൂടിയായ് സര്‍ഗോത്സവ വേദി. കടുത്ത മത്സരം കാഴ്ചവെച്ച സംഘനൃത്ത ഫലം വന്നപ്പോള്‍ നാല് ടീമുകള്‍ രണ്ടാം സ്ഥാനവും മൂന്ന് ടീമുകള്‍ മൂന്നാംസ്ഥാനവും പങ്കിട്ടു. ചാലക്കുടി എം.ആര്‍.എസ്, കാസര്‍ഗോഡ് കരിന്തലം ഏകലവ്യ എം.ആര്‍.എസ് സ്‌പോട്‌സ് സ്‌കൂള്‍, തിരുവനന്തപുരം ഞാറനീലി അംബേദ്കര്‍ എം.ആര്‍.എസ്, കാസര്‍ഗോഡ് പരവനടുക്കം എം.ആര്‍.എസ് സ്‌കൂളുകളാണ് രണ്ടാംസ്ഥാനം പങ്കിട്ടത്. കണിയാമ്പറ്റ-തിരുവനന്തപുരം കുറ്റിച്ചാല്‍ എം.ആര്‍.എസുകളും കട്ടേല എ.എം.എം.ആര്‍.എസും മൂന്നാ സ്ഥാനം കരസ്ഥമാക്കി. കണ്ണഞ്ചിക്കുന്ന വസ്ത്രധാരണവും മികച്ച നിലവാരത്തിലുള്ള മത്സരങ്ങളുമാണ് വേദിയില്‍ അരങ്ങേറിയതെന്ന് വിധികര്‍ത്താകള്‍ അറിയിച്ചു. സ്‌റ്റേജിലെത്തുന്ന സംഘത്തിന് കയ്യടിച്ചും ആര്‍പ്പു വിളിച്ചും സദസ് പ്രോത്സാഹനം നല്‍കിയാണ് സര്‍ഗോത്സവത്തിന് കൊട്ടികലാശമായത്.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







