ഈ എട്ട് ലക്ഷണങ്ങൾ അർബുദത്തിന്റേതാകാം; അവഗണിക്കരുത്

ശരീരത്തിലെ ഏത് ഭാഗത്തും പ്രത്യക്ഷമാകാവുന്ന മാരക രോഗമാണ് അര്‍ബുദം. ശരീരകോശങ്ങള്‍ അനിയന്ത്രിതമായി പെരുകാന്‍ തുടങ്ങുമ്പോഴാണ് അര്‍ബുദമുണ്ടാകുന്നത്. ഈ അര്‍ബുദകോശങ്ങള്‍ ആരോഗ്യമുള്ള മറ്റ് കോശസംയുക്തങ്ങളെ നശിപ്പിച്ച് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

ലോകത്തെ മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് അര്‍ബുദത്തിനുള്ളതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ശ്വാസകോശം, പ്രോസ്റ്റേറ്റ്, മലാശയം, വയര്‍, കരള്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ പൊതുവേ പുരുഷന്മാരിലും സ്തനങ്ങള്‍, ഗര്‍ഭാശയമുഖം, തൈറോയ്ഡ് എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ സ്ത്രീകളിലും കണ്ടു വരുന്നു.

thyroid cancer
സ്തനങ്ങള്‍, ഗര്‍ഭാശയമുഖം, തൈറോയ്ഡ് എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ സ്ത്രീകളിൽ കണ്ടു വരുന്നു.

നേരത്തെ കണ്ടു പിടിച്ച് ചികിത്സ ആരംഭിക്കുന്നത് അര്‍ബുദത്തെ അതിജീവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. അര്‍ബുദരോഗവുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.

1. തുടര്‍ച്ചയായ ചുമ

തീവ്രവും തുടര്‍ച്ചയായതും നാള്‍ക്ക് നാള്‍ മോശമാകുന്നതുമായ ചുമ ശ്വാസകോശ അര്‍ബുദത്തിന്‍റെ ലക്ഷണമാണ്
പല കാരണങ്ങള്‍ കൊണ്ട് ചുമ സംഭവിക്കാം. വൈറല്‍ അണുബാധ, ആസ്മ, ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മനറി രോഗം, ഗ്യാസ്ട്രോഈസോഫാഗല്‍ റിഫ്ളക്സ് ഡിസീസ് എന്നിവയെല്ലാം തുടര്‍ച്ചയായ ചുമയ്ക്ക് പിന്നിലുണ്ടാകാം. എന്നാല്‍ തീവ്രവും തുടര്‍ച്ചയായതും നാള്‍ക്ക് നാള്‍ മോശമാകുന്നതുമായ ചുമ ശ്വാസകോശ അര്‍ബുദത്തിന്‍റെ കൂടി ലക്ഷണമാണ്. ഇടയ്ക്കിടെ വരുന്ന വരണ്ട ചുമ, തൊണ്ട എപ്പോഴും അടഞ്ഞിരിക്കുന്നതിനാല്‍ ചുമച്ച് അതിനെ ശരിപ്പെടുത്തണമെന്ന തോന്നല്‍, കഫത്തില്‍ രക്തം എന്നിവയും അര്‍ബുദ ലക്ഷണങ്ങളാണ്.

2. വയറ്റില്‍ നിന്ന് പോകുന്നതില്‍ വ്യതിയാനം

stomach-problem
വയറ്റില്‍ നിന്ന് പോകുന്നതിന്‍റെ ആവൃത്തി, സ്വഭാവം എന്നിവ മാറുന്നത് കുടലിലെ അര്‍ബുദം മൂലമാകാം
വയറ്റില്‍ നിന്ന് പോകുന്നതിന്‍റെ ആവൃത്തി, സ്വഭാവം എന്നിവ മാറുന്നത് കുടലിലെ അര്‍ബുദം മൂലമാകാം. അതിസാരം, മലത്തില്‍ രക്തം, ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍ എന്നിവയും ഇതിന്‍റെ ഭാഗമായി ഉണ്ടാകാം.

3. ശരീരത്തില്‍ മുഴയും നീര്‍ക്കെട്ടും

Breat Care Self Examination
വലുതും കട്ടിയുള്ളതും തൊടുമ്പോൾ വേദന ഇല്ലാത്തതുമായ മുഴകള്‍ ചിലപ്പോള്‍ അര്‍ബുദം മൂലമാകാം
ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് പെട്ടെന്ന് പ്രത്യക്ഷമാകുന്ന മുഴകളെയും കരുതിയിരിക്കണം. എല്ലാ മുഴകളും അര്‍ബുദമുഴകള്‍ ആകണമെന്നില്ല. വലുതും, കട്ടിയുള്ളതും തൊടുമ്പോൾ വേദന ഇല്ലാത്തതുമായ മുഴകള്‍ ചിലപ്പോള്‍ അര്‍ബുദം മൂലമാകാം. സ്തനങ്ങള്‍, വൃഷ്ണങ്ങള്‍, കഴുത്ത്, കൈകാലുകള്‍ എന്നിങ്ങനെ പലയിടങ്ങളില്‍ അര്‍ബുദ മുഴ പ്രത്യക്ഷമാകാം.

4. മറുകില്‍ നിറവ്യത്യാസം

melanoma
മറുകിന്‍റെ വലുപ്പത്തിലോ ആകൃതിയിലോ നിറത്തിലോ വരുന്ന വ്യത്യാസങ്ങൾ നിസ്സാരമായി എടുക്കരുത്

മറുകിന്‍റെ വലുപ്പത്തിലോ, ആകൃതിയിലോ നിറത്തിലോ ഒക്കെ വരുന്ന വ്യത്യാസങ്ങളും നിസ്സാരമായി എടുക്കരുത്. ഇവ മെലനോമ എന്ന ചര്‍മത്തെ ബാധിക്കുന്ന അര്‍ബുദത്തിന്‍റെ ലക്ഷണമാകാം. ചര്‍മത്തിന് നിറം നല്‍കുന്ന മെലാനിന്‍ ഉൽപാദിപ്പിക്കുന്ന കോശങ്ങളിലാണ് ഈ അര്‍ബുദം വളരുക.

5. വിശദീകരിക്കാനാകാത്ത ഭാരനഷ്ടം

weight loss
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഉണ്ടാകുന്ന ഭാരനഷ്ടം അപകടസൂചനയാണ്.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഉണ്ടാകുന്ന ഭാരനഷ്ടവും അപകടസൂചനയാണ്. വയര്‍, പാന്‍ക്രിയാസ്, അന്നനാളി, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് പലപ്പോഴും ശരീരഭാരത്തില്‍ കുറവുണ്ടാക്കുന്നത്.

6. വേദനയും അസ്വസ്ഥതയും

stomach-pain
ആഴ്ചകളും മാസങ്ങളും നീളുന്ന വേദനയും അസ്വസ്ഥതയും അര്‍ബുദ ലക്ഷണങ്ങളാണ്
ആഴ്ചകളും മാസങ്ങളും നീളുന്ന വേദനയും അസ്വസ്ഥതയും അര്‍ബുദ ലക്ഷണങ്ങളാണ്. ഇതിനാല്‍ ഇക്കാര്യത്തിലും ജാഗ്രത പുലര്‍ത്തണം.

7. ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്

thraot-pain
ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് തോന്നുന്നത് തൊണ്ടയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്‍റെ ലക്ഷണമാകാം
ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് തോന്നുന്നത് തൊണ്ടയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്‍റെ ലക്ഷണമാകാം. സ്ഥിരമായി ഈ ബുദ്ധിമുട്ടും അസ്വസ്ഥതയും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണേണ്ടതാണ്.

8. മൂത്രത്തില്‍ രക്തം

urination
മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്‍റെ ലക്ഷണമാണ് മൂത്രത്തില്‍ കാണപ്പെടുന്ന രക്തം
മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട അര്‍ബുദത്തിന്‍റെ ലക്ഷണമാണ് മൂത്രത്തില്‍ കാണപ്പെടുന്ന രക്തം. പ്രോസ്റ്റേറ്റ് അര്‍ബുദ രോഗികളായ പുരുഷന്മാരിലും ഈ ലക്ഷണം കാണാറുണ്ട്.

cancer
അര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാല്‍ ഇതിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാവുന്നതാണ്. ഇതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ഡോക്ടറെ കാണുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

ഡിഎൽഎഡ് അപേക്ഷ തീയ്യതി നീട്ടി

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള  ഡിഎല്‍എഡ്‌ (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.