മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയില്‍ വാഹനവുമായി ഇനി റോഡിലേക്ക് ഇറങ്ങിയാല്‍ പിടിവീഴും

തിരുവനന്തപുരം:
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയില്‍ വാഹനവുമായി ഇനി റോഡിലേക്ക് ഇറങ്ങിയാല്‍ പിടിവീഴും. ഗതാഗത നിയമലംഘനം തടയാന്‍ പോലീസുമായി സഹകരിച്ച്‌ വാഹന പരിശോധന ഊര്‍ജിതമാക്കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളില്‍ വേഗപ്പൂട്ട്, ജിപിഎസ്, അനധികൃതമായി സ്ഥാപിച്ച കളര്‍ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഹൈബീം ലൈറ്റുകള്‍, എയര്‍ഹോണ്‍, അമിത സൗണ്ട് ബോക്‌സുകള്‍, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജനുവരി 15 വരെ കര്‍ശന പരിശോധന തുടരും. റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അനുവദനീയമല്ലാത്തതുമായ ലൈറ്റുകള്‍ ഘടിപ്പിച്ചതും, അമിത ശബ്ദം ഉണ്ടാക്കുന്ന എയര്‍ ഹോണുകള്‍ ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഫിറ്റ്‌നസ് ക്യാന്‍സല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

5,000 രൂപ വരെ പിഴ

അനധികൃത ഫിറ്റിംഗായി എയര്‍ഹോണ്‍ ഉപയോഗിച്ചാല്‍ 5,000 രൂപ വരെയാണ് പിഴ. വാഹനങ്ങളില്‍ അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചാലും 5000 രൂപ പിഴ ചുമത്തും. സ്പീഡ് ഗവര്‍ണര്‍ അഴിച്ചുവെച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കും. ട്രിപ്പിള്‍ റൈഡിംഗ്, സ്റ്റണ്ടിംഗ് എന്നിവ കാണുകയാണെങ്കില്‍ ലൈസന്‍സ് കാന്‍സല്‍ ചെയ്യുന്ന ഉള്‍പ്പെടെയുള്ള നടപടികളെടുക്കും. വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന വര്‍ണ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവ അഴിച്ചുമാറ്റിയതിന് ശേഷം മാത്രമേ സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളൂ.

മൂപ്പൻസ് മെഡിക്കൽ കോളേജിൽമൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യമായി കിടത്തി ചികിത്സ

മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം ഒരുക്കി. പുതുവത്സരത്തോടനുബന്ധിച്ച് ആണ് സൗജന്യ ചികിത്സ ഒരുക്കിയത്. 5 പ്രൊഫസർമാരടക്കമുള്ള 15 ഓളം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പീഡിയാട്രിക് വിഭാഗത്തിന്റെ

കടുവ ചീക്കല്ലൂരിൽ

പനമരം/ കണിയാമ്പറ്റ: പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളിൽ ആശങ്കയുയർത്തി കടുവയുടെ സഞ്ചാരം തുടരുന്നു. ഉച്ചയോടെ ചീക്കല്ലൂർ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഈ പ്രദേശത്ത്

പച്ചിലക്കാട് പടിക്കംവയലിലെ കടുവാ ഭീതി; നിരോധനാജ്ഞ

പനമരം പടിക്കംവയലിൽ കാണപ്പെട്ട കടുവയെ പിടികൂടുന്ന തിന്റെ ഭാഗമായുള്ള ദൗത്യം പുരോഗമിക്കുന്നതിനാൽ പ്രദേശ ത്തും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം പഞ്ചായത്തിലെ നീർവാരം, അമ്മാനി, നടവയൽ, ചുണ്ടക്കുന്ന്, അരിഞ്ചേർമല എന്നിവിടങ്ങളിലും, കണിയാമ്പറ്റ പഞ്ചായത്തിലെ

തിരുവനന്തപുരത്ത് മേയർ: ചർച്ചയിലേക്ക് കൂടുതൽ പേരുകൾ; വി ജി ഗിരികുമാറും കരമന അജിത്തും പരിഗണനയിൽ

തിരുവനന്തപുരം: ബിജെപി വൻ വിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ പരിഗണനയിൽ. വ്യത്യസ്ത അഭിപ്രായങ്ങൾ വന്നതോടെയാണ് കൂടുതൽ ആലോചനയിലേക്ക് നേതൃത്വം നീങ്ങുന്നത്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിനും മുൻ

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്

പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

ചിക്കന്‍ കഴിക്കുന്നവരാണോ? ഗ്യാസ്ട്രിക് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാമെന്ന് പഠനം

ഏറ്റവും കൂടുതല്‍ പേർ ആസ്വദിച്ചു കഴിക്കുന്ന വിഭവങ്ങളാണ് ചിക്കന്‍ കൊണ്ട് തയ്യാറാക്കുന്നത്. ചുവന്ന മാംസത്തേക്കാള്‍ ദഹിക്കാന്‍ എളുപ്പമുളളതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇറച്ചിയുംകൂടിയാണിത്. അതുകൊണ്ടുതന്നെ പലരും രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ കോഴിയിറച്ചി ഉപയോഗിക്കുന്നുണ്ട്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.