ഈ ശീലങ്ങള്‍ ഇന്നു തന്നെ ഉറപ്പാക്കൂ; ഹൃദയാരോഗ്യം സംരക്ഷിക്കാം ഹൃദയാഘാതം, ഹൃദയ സ്തംഭനം തമ്മിലുള്ള വിത്യാസം; എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം

50 വയസ്സ് കഴിഞ്ഞവരില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത വളരെയധികമാണ്. അമിതവണ്ണം, രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്, പ്രമേഹം, വ്യായാമക്കുറവ്, കൊളസ്‌ട്രോള്‍ എന്നിവയെല്ലാം ഹൃദയ സ്തംഭനത്തിലേയ്ക്ക് നയിക്കുന്ന വസ്തുതകളാണ്.

കൂടാതെ, പ്രായം കൂടുമ്ബോള്‍ ഹൃദയത്തിന്റെ ആരോഗ്യവും ക്ഷയിക്കുന്നു. ഇതും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണ്. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും, ഏതു പ്രായത്തിലും ഹൃദയം ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നതിനും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഹൃദയാരോഗ്യവും ഹൃദയസ്തംഭനവും

ഹൃദയ ധമനികളില്‍ ഉണ്ടാകുന്ന ബ്ലോക്ക്, രക്തം ഹൃദയത്തിലേയ്ക്ക എത്തുന്നതിന് തടസ്സമാവുകയും, ഹൃദയത്തിന് ആവശ്യമായ രക്തം ലഭിക്കാതിരിക്കുന്ന അവസരത്തിലാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയ സ്തംഭനം എന്നു പറയുന്നത്. ഹൃദയ സ്തംഭനം സംഭവിച്ചാല്‍ ഒരു വ്യക്തി പെട്ടെന്ന് കുഴഞ്ഞ് വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ വ്യക്തിയ്ക്ക് ഉടനെ സിപിആര്‍ നല്‍കിയില്ലെങ്കില്‍ ഹൃദയാഘാതം സംഭവിക്കാനും, തന്മൂലം മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്.

ഈ പ്രശ്‌നങ്ങള്‍ വരാതിരിക്കുന്നതിനും, ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുമായി പ്രായമായവര്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി നല്ല ആരോഗ്യ ശീലങ്ങള്‍ പിന്തുടരേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്‌, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരേണ്ടത് അനിവാര്യം തന്നെ. പ്രത്യേകിച്ച്‌, പ്രായം ആകുന്നതിനനുസരിച്ച്‌, ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീന്‍, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, സാച്വുറേറ്റഡ് കൊഴുപ്പ് കുറഞ്ഞതും, മധുരം ഉപ്പ് എന്നിവ അമിതമായി അടങ്ങാത്ത ആഹാരങ്ങള്‍ ഡയറ്റിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

ശരീര ഭാരം നിയന്ത്രിച്ച്‌ നിലനിര്‍ത്താന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുക.

അമിതവണ്ണം ഹൃദയത്തിന്റെ ആരോഗ്യം നശിപ്പിക്കാം. അതിനാല്‍, കൃത്യമായ വ്യായാമ ശീലങ്ങളിലൂടെ ശരീരഭാരം നിയന്ത്രിച്ച്‌ നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. ബോഡി മാസ്സ് ഇന്‍ഡക്‌സ് നോക്കി, ശരീരഭാരം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.

പ്രായമാകുമ്ബോള്‍ മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഈ ലക്ഷണങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍, അമിത ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം, മാനസിക പിരിമുറുക്കം എന്നിവ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇതിനായി മെഡിറ്റേഷന്‍ ശീലിക്കാവുന്നതാണ്.

ചെറിയ രീതിയില്‍ വ്യായാമം ചെയ്യുന്നതും ആരോഗ്യത്തിന് നല്ലതാണ്. നല്ല സൗഹൃദങ്ങള്‍ നിലനിര്‍ത്തുക. മനസ്സില്‍ വിഷം തോന്നിയാല്‍ മറ്റുള്ളവരോട് തുറന്ന് സംസാരിക്കുക. മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. നല്ല മാനസികാരോഗ്യം ഉള്ള വ്യക്തികളില്‍ ഹൃദ്രോഗങ്ങള്‍ കുറവായിരിക്കും.

പ്രായം കൂടുമ്ബോള്‍ ഉറക്കക്കുറവ് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, അമിതമായി ഉറക്കക്കുറവ് ഉള്ളവരില്‍ ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഉറക്കക്കുറവ് മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്ത സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് കാരണമാണ്. അതിനാല്‍, രാത്രിയില്‍ ഉറക്കം കളയുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുക. മദ്യപിക്കാതിരിക്കുക. ചായ, കാപ്പി എന്നിവ ഒഴിവാക്കാനും ശ്രദ്ധിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

ഡിഎൽഎഡ് അപേക്ഷ തീയ്യതി നീട്ടി

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള  ഡിഎല്‍എഡ്‌ (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.