കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും വന്യജീവി ആക്രമണം
കോഫീബോർഡ് തോട്ടത്തിന് സമീപം പശുവിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ചു.സുബ്രമണ്യൻ എന്നയാളുടെ പശുവിനെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ചത്. കടുവക്കായി സ്ഥാപിച്ച കൂടിന്റെ ഒന്നര കിലോമീറ്റർ അടുത്താണ് വീണ്ടും ആക്രമണമുണ്ടായത്.കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







