പീച്ചങ്കോട്: എസ്ഡിപിഐ പീച്ചങ്കോട് ബ്രാഞ്ച് പ്രസിഡന്റ് കെ.നാസറിന്റെ വിയോഗത്തിൽ എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ ഉത്തരവാദിത്വം വഹിക്കുന്നതോടൊപ്പം തന്നെ മഹല്ല് വൈസ് പ്രസിഡന്റായും മറ്റു സാംസ്കാരിക പ്രവർത്തന മണ്ഡലങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം മാതൃകയാണെന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ യൂസുഫ് പറഞ്ഞു.
മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.
മുസ്‌ലിംലീഗ് മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി അസീസ് കോറോം,സിപിഐ(എം) പൊരുന്നന്നൂർ ലോക്കൽ സെക്രട്ടറി നജ്മുദ്ധീൻ,സിപിഐ പ്രതിനിധി നിസാർ,ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധി മുത്തലിബ് പി.ടി,മുസ്‌ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് പ്രതിനിധി സിദ്ധീഖ് മുസ്‌ലിയാർ,എസ്എസ്എഫ് പ്രതിനിധി സമദ് അംജദി,എസ് വൈ എസ് പ്രതിനിധി ഇബ്രാഹിം മുസ്‌ലിയാർ,മഹല്ല് പ്രസിഡന്റ് അബ്ദുല്ല ഹാജി,സെക്രട്ടറി സിദ്ധീഖ് മാസ്റ്റർ,എടവക ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് ഹയാത്ത്,യൂത്ത്വിംഗ് പ്രതിനിധി മുഹമ്മദലി,എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ഷംസുദ്ധീൻ സി.എച്ച് തുടങ്ങിയവർ സംസാരിച്ചു.
എസ്ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി.ഫസ്‌ലുറഹ്മാൻ, സെക്രട്ടറി എസ്.മുനീർ, മണ്ഡലം വൈസ് പ്രസിഡന്റ് അലി ഐനിക്കൽ, സെക്രട്ടറി സജീർ എം.ടി, വെള്ളമുണ്ട പഞ്ചായത്ത് ട്രഷറർ മുനീർ പി തുടങ്ങിയവർ പങ്കെടുത്തു.

ക്വട്ടേഷന് ക്ഷണിച്ചു
എന് ഊര് ഗോത്ര പൈതൃക ഗ്രാമത്തില് കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന് കൊമേഷ്യല് വാട്ടര് പ്യൂരിഫയര്, ആവശ്യ സാഹചര്യത്തില് കഫറ്റീരിയ പ്രവര്ത്തനത്തിന് വാട്ടര് പ്യൂരിഫയര് നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന് ക്ഷണിച്ചു. ക്വട്ടേഷനുകള് ഓഗസ്റ്റ്