എച്ച്എംപിവി കൊവിഡിന് സമാനമോ? എത്രത്തോളം അപകടകാരി, ബാധിക്കുന്നത് ഏത് പ്രായക്കാരെ?

കൊവിഡ് 19നെ ഓര്‍മ്മിപ്പിക്കും വിധം ചൈനയില്‍ ശ്വാസകോശ സംബന്ധമായ അണുബാധയായ ഹ്യൂമൻ മെറ്റാപ്‌ ന്യൂമോവൈറസ് (HMPV) കേസുകള്‍ വർധിച്ചുവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് രാജ്യത്തുടനീളം അതിവേഗം പടരുന്നു, ഇത് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളെ വളരെയധികം ബാധിക്കുമെന്ന ആശങ്ക സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നുമുണ്ട്. എന്നാല്‍, ചൈന ഇതുവരെ എച്ച്എംപിവിയെ പകർച്ചവ്യാധിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ ഇവ കൊവിഡിന് സമാനമായ സാഹചര്യം സൃഷ്ടിക്കുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനും കഴിയില്ല.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പശ്ചിമ പസഫിക് റീജിയൻ ഓഫീസിന്‍റെ (ഡബ്ല്യുപിആർഒ) കണക്കുകൾ പ്രകാരം ഡിസംബർ 16 മുതൽ 22 വരെ, ചൈനയിലുടനീളം അക്യൂട്ട് റെസ്പിറേറ്ററി അണുബാധകൾ വർദ്ധിച്ചതായി പറയുന്നു. സീസണൽ ഇൻഫ്ലുവൻസ, റിനോവൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV), എച്ച്എംപിവി എന്നിവ ഇതിൽ ഉൾപ്പെടുന്നു. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, ചൈനയിൽ പ്രത്യേകിച്ച് വടക്കൻ പ്രവിശ്യകളിലെ 14 വയസ്സിന് താഴെയുള്ള കുട്ടികളിൽ പ്രചരിക്കുന്ന എച്ച്എംപിവി കേസുകളില്‍ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് വൈറസ് ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളതോ അല്ലെങ്കിൽ കൊവിഡ് 19 പാൻഡെമിക്കിന് സമാനമായ മറ്റൊരു പൊതുജനാരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നതോ ആയ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ

തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,

ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായവ യോധികന്റെ മൃതദേഹം കണ്ടെത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായ 80 വയസ്സുള്ള വയോധികൻ്റെ മൃതദേഹം കണ്ടെത്തി. തരിയോട് സ്വദേശി യായ മാങ്ങോട്ടിൽ വീട്ടിൽ അണ്ണൻ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്

വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; കൊല്ലം സ്വദേശി പിടിയിൽ-പിടിയിലായത് കവർച്ച, ഗാർഹീക പീഡനം, വഞ്ചനക്കേസുകളുൾപ്പെടെ നിരവധി കേസുകളിൽപ്പെട്ടയാൾ

പുൽപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയായ സ്ത്രീയെയും മക്കളെയും അതിക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റിൽ. മടത്തറ, പറയാട്ട് വീട്ടിൽ ഡി. അഖിൽ(38)നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്റ്റേഷനിൽ

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടോ? പിഴത്തുകയിൽ വൻ ഇളവ് നൽകാൻ സർക്കാർ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് പിഴത്തുകയിൽ

പൊതുസമൂഹത്തെ ചേർത്ത് നിർത്തി ഇഫ്താർ സംഗമം

മാനന്തവാടി: മാനന്തവാടിയിലെ പൊതുസമൂഹത്തെ ചേർത്ത് നിർത്തി പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ സംഗമം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സത്യവതി ടീച്ചർ, ജില്ല ലൈബ്രറികൗൺസിൽ പ്രസിഡണ്ട് പികെ

വാഷും വാറ്റ് ചാരായവുമായി പിടിയിൽ

മീനങ്ങാടി: കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻമണി(64)നെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.