ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള മയക്കു മരുന്ന് കടത്ത്-പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ എക്സൈസ് പിടിയിൽ

മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി ഇന്നലെ പുലർച്ചെ ചെക്ക് പോസ്റ്റിൽ വച്ച് ലക്ഷ്വറി ബസ്സിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവും 200 MDMA കണ്ടെത്തിയ കേസിൽരണ്ടു പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ രാത്രി 2 മണിയോടെ മാനന്തവാടി എക്സൈസ് സർക്കിൾ, റേഞ്ച് ടീമും,മലപ്പുറം തിരൂർ സർക്കിൾ റേഞ്ച് ടീമുകളും ചേർന്ന് തിരൂരിൽ വച്ച് നടത്തിയ പരിശോധയിൽ പിടികൂടി.മലപ്പുറം തിരൂർ താലൂക്കിലെ മേൽമുറി വില്ലേജിൽ കാടാമ്പുഴ തട്ടാംപറമ്പ് ഭാഗത്ത് വെട്ടിക്കാടൻ വീട്ടിൽ കുഞ്ഞി പോക്കർ മകൻ സാലിഹ് (35),മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ മേൽമുറി വില്ലേജിൽ കരേക്കോട് -കാടാമ്പുഴ ഭാഗത്ത്, മാൽദാരി വീട്ടിൽ ഹമീദ് മകൻ അബ്ദൂൾ ഖാദർ .എം (38) എന്നിവരെയാണ് മാനന്തവാടി ,തിരൂർ എക്സൈസ് ടീമുകൾ ചേർന്ന് പുലർച്ചെ 2 മണിയോടെ അറസ്റ്റ് ചെയ്തത്.ഒന്നാം പ്രതി സാലിഹ് ബാംഗ്ലൂരിൽ നിന്ന് രണ്ടാംപ്രതി അബ്ദുൽ ഖാദറിന്റെ പേരിൽ മേൽ ലഹരി വസ്തുക്കൾ പാഴ്സൽ മാർഗ്ഗം ലക്ഷ്വറി ബസ്സിൽ തിരൂരിലേക്ക് അയക്കുകയായിരുന്നു.തുടർന്ന് ഒന്നാംപ്രതി സാലിഹ് മറ്റൊരു ബസ്സിൽ തിരൂരിൽ എത്തി,അബ്ദുൾഖാദറിനോട് മേൽ പാഴ്സൽ കൈപ്പറ്റാൻ ആവശ്യപ്പെടുകയും, രാത്രി വൈകി തന്റെ വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.പ്രതികളുടെ നീക്കങ്ങൾ വ്യക്തമായി മനസ്സിലാക്കിയ മാനന്തവാടി എക്സൈസ് ടീം എക്സൈസ് ഇൻസ്പെക്ടർ ശശി -കെ യുടെ നേതൃത്വത്തിൽ രാത്രിയോടുകൂടെ തിരൂരിൽ എത്തുകയും തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയ്യൻ .കെ യുടെ നേതൃതത്തിലുള്ള തിരൂർ എക്സൈസ് സർക്കിൾ, റെയിഞ്ച് ടീമുകൾ ചേർന്ന് മേൽ പ്രതികളുടെ വീട് വള ഞ്ഞ് പ്രതികളെ അതിസാഹസിയമായി കീഴട ക്കുകയായിരുന്നു.പ്രതികളിൽനിന്ന് മേൽ ലഹരി കൈമാറ്റത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന വിവിധ ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്.മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണ് മേൽ ലഹരി വസ്തുക്കൾ. മാനന്തവാടി എക്സൈസ് പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർമാരായ പി കെ ചന്തു,ജോണി കെ,ജിനോഷ് പി ആർ ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് .പി.,തിരൂർ എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രവീന്ദ്രനാഥ്,സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് പി ബി ,ജയകൃഷ്ണൻ .എ,വനിത സിവിൽ എക്സൈസ് ഓഫീസർ ഇന്ദു ദാസ്. പി. കെ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ചന്ദ്രമോഹൻ കെ കെ എന്നിവർ പങ്കെടുത്തു.പുലർച്ചെതിരൂരിൽ നിന്നും മാനന്തവാടി എത്തിച്ച പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം മാനന്തവാടി JFCM കോടതിയിൽ ഹാജരാക്കും.20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മേൽ പ്രതികൾ ചെയ്തത്.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ

തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,

ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായവ യോധികന്റെ മൃതദേഹം കണ്ടെത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായ 80 വയസ്സുള്ള വയോധികൻ്റെ മൃതദേഹം കണ്ടെത്തി. തരിയോട് സ്വദേശി യായ മാങ്ങോട്ടിൽ വീട്ടിൽ അണ്ണൻ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്

വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; കൊല്ലം സ്വദേശി പിടിയിൽ-പിടിയിലായത് കവർച്ച, ഗാർഹീക പീഡനം, വഞ്ചനക്കേസുകളുൾപ്പെടെ നിരവധി കേസുകളിൽപ്പെട്ടയാൾ

പുൽപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയായ സ്ത്രീയെയും മക്കളെയും അതിക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റിൽ. മടത്തറ, പറയാട്ട് വീട്ടിൽ ഡി. അഖിൽ(38)നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്റ്റേഷനിൽ

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടോ? പിഴത്തുകയിൽ വൻ ഇളവ് നൽകാൻ സർക്കാർ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് പിഴത്തുകയിൽ

പൊതുസമൂഹത്തെ ചേർത്ത് നിർത്തി ഇഫ്താർ സംഗമം

മാനന്തവാടി: മാനന്തവാടിയിലെ പൊതുസമൂഹത്തെ ചേർത്ത് നിർത്തി പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ സംഗമം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സത്യവതി ടീച്ചർ, ജില്ല ലൈബ്രറികൗൺസിൽ പ്രസിഡണ്ട് പികെ

വാഷും വാറ്റ് ചാരായവുമായി പിടിയിൽ

മീനങ്ങാടി: കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻമണി(64)നെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.