ഇന്ത്യയില്‍ വാട്‌സാപ്പ് സേവനം ഉപയോഗിക്കുന്നവര്‍ ഏറെയാണ്. അതില്‍ യുപിഐ സേവനം (വാട്‌സാപ്പ് പേ) സേവനം ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍ അതിനൊരു പരിധി ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ പരിധിക്ക് അപ്പുറം എല്ലാവര്‍ക്കും സേവനം ലഭ്യമാകും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. ഈ പുതവര്‍ഷത്തില്‍ ഈ സേവനം എല്ലാവര്‍ക്കും ലഭ്യമാക്കും എന്ന് എന്‍പിസിഐ അറിയിച്ചിട്ടുണ്ട്. കണക്കുകള്‍ പ്രകാരം നിലവില്‍ 50 കോടിയിലധികം വാട്‌സാപ്പ് അക്കൗണ്ടുളാണ് ഇന്ത്യയിലുളളത്. ഇതില്‍ പത്ത് കോടി ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇതുവരെ വാട്‌സാപ്പ് പേ സേവനം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ നിയന്ത്രണമാണ് എന്‍പിസിഐ നിര്‍ത്തലാക്കിയത്. എല്ലാം ഉപയോക്താക്കള്‍ക്കും ഇത്തരത്തിലൊരു സേവനം ലഭ്യമാക്കിയാല്‍ വിപണിയിലെ മത്സരത്തെ ബാധിക്കുമെന്ന ആശങ്കയാണ് നിയന്ത്രണത്തിന് കാരണമെന്ന് എന്‍പിസിഐ അറിയിച്ചു. അനുമതി ലഭിക്കുന്നതോടെ വിപണിയില്‍ ഗൂഗിള്‍ പേ, ഫോണ്‍പേ എന്നിവയുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാമെന്ന ആശങ്കയ്ക്കും വഴി വെച്ചിട്ടുണ്ട്. യുപിഐ സേവനം നടത്തുന്ന ആപ്പുകളില്‍ വാട്‌സാപ്പ് പേ 11-ാം സ്ഥാനത്താണ് ഇപ്പോഴുളളത്. നവംബര്‍ മാസത്തില്‍ മാത്രം 3,890 കോടി രൂപ വാട്‌സാപ്പ് പേയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനം ഫോണ്‍പേയാണ് നവംബര്‍ മാസത്തിലെ മാത്രം കണക്കുകള്‍ പ്രകാരം 10.88 ലക്ഷം കോടി രൂപയാണ് ഫോണ്‍പേ വഴി കൈമാറ്റം ചെയ്യപ്പെട്ടിട്ടുളളത്.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ
പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്







