കമ്പളക്കാട് യൂണിറ്റ്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും
DTPC വയനാടും സംയുക്തമായി നടത്തുന്ന വയനാട് ഫെസ്റ്റ് 2025 ന്റ്റെ സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ വൈസ് പ്രസിഡണ്ടും കമ്പളക്കാട് യൂണിറ്റ് ട്രഷററുമായ കമ്പളക്കാട് ടൗണിൽ വിജയ ഏജൻസിസ് എംഡി സി രവീന്ദ്രന് കമ്പളക്കാട് യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ബാവ സമ്മാനക്കൂപ്പൺ നൽകി വിതരണം ഉദ്ഘാടനം നിർവഹിച്ചു.
കമ്പളക്കാട് ടൗണിൽ നടന്ന ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് വിനോദൻ സി കെ.യൂണിറ്റ് സെക്രട്ടറി ജംഷീദ് കിഴക്കയിൽ. യൂത്ത് വിങ്ങ് പ്രസിഡണ്ട് അസീസ് ഇ ടി. യൂത്ത് വിങ് ജില്ലാ സെക്രട്ടറി മുത്തലിബ് ലിച്ചി. യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







