പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) (എപിബി) (കെഎപി- IV) കാറ്റഗറി നമ്പർ 593/2023 തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടിയിലുൾപ്പെട്ട ജില്ലയിൽ പരീക്ഷ കേന്ദ്രം അനുവദിച്ച ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷ ജനുവരി ഏഴ് മുതൽ 10 വരെയും ജനുവരി 13 നും രാവിലെ 5.30 സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുമായി കായിക ക്ഷമതാ പരീക്ഷക്ക് ഹാജരാക്കണം. കായിക ക്ഷമതാ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന അന്നേദിവസം ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി