ചൈനയില്‍ പടരുന്ന വൈറസ് വ്യാപന കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്. രാജ്യത്തെ പകര്‍ച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്നും വിദഗ്ധ ഡോക്ടർമാർ പറഞ്ഞു. ജലദോഷത്തിന് കാരണമാകുന്ന ശ്വാസകോശ സംബന്ധമായ വൈറസുകളെപ്പോലെയാണ് എച്ച്എംപി വൈറസ് എന്നും, വൈറസ് കാരണം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പനി പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം. ചുമയോ ജലദോഷമോ ഉണ്ടെങ്കില്‍ അണുബാധ പടരാതിരിക്കാന്‍ മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഈ വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ്. പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഈ വൈറസ് പകരാം. എച്ച്എംപി വൈറസിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധശേഷി ദുര്‍ബലമാണെന്നാണ് കണ്ടെത്തല്‍ ആശങ്ക ഉളവാക്കുന്നുണ്ട്.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി