എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ റദ്ദായവര്‍, 2024 ഡിസംബര്‍ 31 നകം 50 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റിയോടെ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടോ/മറ്റാരെങ്കിലും മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസ് മുഖേന മാര്‍ച്ച് 18 നകം രജിസ്ട്രേഷന്‍ പുതുക്കണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







