കാട്ടിക്കുളം: കാട്ടിക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മോഡൽ ഇൻക്ലുസീവ് സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി വിഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കലോത്സവമായ ശലഭോത്സവം സംഘടിപ്പിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിവി ബാലകൃഷ്ണൻ ഉദ്ഘാടന കർമം നിർവഹിച്ചു. എസ് എം സി ചെയർമാൻ ടി. സന്തോഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ, മുൻ എച്ച് എം ബീന വർഗീസ് സമ്മാനവിതരണം നടത്തി. ഇതോടൊപ്പം വയനാട് ജില്ലയിലെ
ഏറ്റവും ജനകീയ മെമ്പറായി അംഗീകാരം ലഭിച്ച സ്കൂൾ പി ടി എ പ്രസിഡണ്ട് കൂടിയായ കെ.സിജിത്തിനെ ആദരിച്ചു. ശലഭോത്സവത്തിൽ
കാട്ടിക്കുളം സ്കൂളിലെ കുട്ടികൾക്കു പുറമേ, GLPS എടയൂർക്കുന്ന്, GLPS പാൽവെളിച്ചം, GUPS ബാവലി,
DCMUPS അപ്പപ്പാറ, GHSS തൃശിലേരി, GHS തോൽപ്പെട്ടി
തുടങ്ങി തിരുനെല്ലി പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്ത് വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു. ധന്യ സജിത്ത്, അഞ്ജു ജോർജ്, അധ്യാപികയായ വത്സ ജോസഫ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. പിടിഎ വൈസ് പ്രസിഡണ്ട് പിഎസ് ഷിബു, പി ടി എ എക്സി.അംഗം സുനിൽ കുമാർ, എച്ച്എം സബ്രിയ ബീഗം, ഷാജു പി വി, വിനീഷ് പി, ഷാജു കെ കെ എന്നിവർ സംസാരിച്ചു. മോഡൽ ഇൻക്ലുസീവ് സ്കൂൾ പ്രോജക്ട് കോർഡിനേറ്റർ രശ്മി വി എസ്, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ ജോയ്സി ടീച്ചർ, ജീവ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







